കണ്ണൂർ സർവ്വകലാശാല വിവാദം: സിലബസിൽ പോരായ്മുണ്ടെന്ന് വിദഗ്ധസമതി, വിവാദഭാഗം പഠിപ്പിക്കില്ലന്ന് വിസി
കണ്ണൂർ: കണ്ണൂർ സർവ്വകാലയിലെ വിവാദ പാഠഭാഗങ്ങൾ പഠിപ്പിക്കില്ലെന്ന് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സിലബസിൽ മാറ്റം വരുത്തി നാലാം സെമസ്റ്ററിൽ ഉൾപ്പെടുത്തുമെന്നും വിസി പ്രതികരിച്ചിട്ടുണ്ട്. നേരത്തെ സിലബസിലുണ്ടായിരുന്നത് കണ്ടംപെററി പൊളിറ്റിക്കൽ തിയറിയായിരുന്നു. ഇതിൽ മാറ്റം വരുത്തിക്കൊണ്ട് നാലാം സെമസ്റ്ററിൽ പഠിപ്പിക്കുമെന്നും ഈ സെമസ്റ്ററിൽ പഠിപ്പിക്കില്ലെന്നും വിസി വ്യക്തമാക്കിയിട്ടുണ്ട്. സിലബസിൽ പോരായ്മയുണ്ടെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ 29ന് ചേരുന്ന യോഗത്തിലായിരിക്കും അക്കാദമിക് സമിതി വിലയിരുത്തും.
കണ്ണൂർ സർവ്വകലാശാലയുടെ എംഎ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയിലെ ഉള്ളക്കമായിരുന്നു വിവാദമായത്. തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റിലെ ഹിന്ദുത്വ ആശയങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് വിഡി സവർക്കർ, ഗോൾവാക്കർ, ദീൻദയാൽ ഉപാധ്യായ, ബൽരാജ് മഥോക് എന്നിവരുടെ പുസ്തകങ്ങളിലെ ഭാഗം ഉൾപ്പെടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്. സർവ്വകലാശാല കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് ഇതോടെ ഉയർന്നുവന്ന പ്രധാന ആരോപണം.

എന്നാൽ കാവിവൽക്കരണത്തിനുള്ള ശ്രമമാണെന്ന് ആരോപണത്തിൽ കഴമ്പില്ലെന്നാണ് വിദഗ്ധ സമിതിയുടെ നിരീക്ഷണം. സവർക്കറുടേയും മറ്റും തത്വങ്ങൾ കേരളത്തിലെ മറ്റ് സർവ്വകലാശാലകളിൽ ദീർഘകാലമായി പാഠ്യപദ്ധതിയുടെ ഭാഗമാണെന്നാണ് സമിതി ചൂണ്ടിക്കാണിച്ചത്. അതേ സമയം ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് എന്ന പുതിയ കോഴ്സ് കൊണ്ടുവന്നപ്പോൾ പാഠ്യപദ്ധതിയിൽ ഗവേണൻസ് വിഭാഗത്തിന് പ്രാധാന്യം നൽകിയില്ലെന്നും സമിതി ഇതോടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ട് തന്നെ പാഠ്യപദ്ധതി അപക്വമായി തീർന്നുവെന്നും കമ്മറ്റി ചൂണ്ടിക്കാണിക്കുന്നു. കൂടാതെ തീംസ് ഇൻ ഇന്ത്യൻ പൊളിറ്റിക്സ് തോട്ട്സിൽ ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം മറ്റുള്ള ആശയങ്ങൾക്ക് പ്രാധാന്യം ലഭിച്ചില്ലെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സിലബസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും സമിതി ചൂണ്ടിക്കാണിച്ചു.
കേരള സർവ്വകലാശാല മുൻ പ്രൊ വൈസ് ചാൻസലറും പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയുമായിരുന്ന ഡോ. ജെ പ്രഭാഷ്, കാലിക്കറ്റ് സർവ്വകലാശാല പൊളിറ്റിക്സ് പ്രൊഫസർ ഡോ. കെഎസ് പവിത്രൻ എന്നിവർ വിദഗ്ധ അംഗങ്ങളായ സമിതിയാണ് ഇക്കാര്യം പരിശോധിച്ചത്. കണ്ണൂർ സർവ്വകലാശാല പിവിസി ഡോ എ സാബുവായിരുന്നു കമ്മറ്റിയുടെ കൺവീനർ. ഈ സമിതിയാണ് പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.












Click it and Unblock the Notifications