നാട്ടുകാരുടെ സിഐഡി പണി വെറുതെയായി.. മലയോരത്ത് പിടികൂടിയത് ഒറിജിനല്‍ മുട്ടകളെന്ന് തെളിഞ്ഞു
പേരാവൂര്‍: ദുരൂഹതകള്‍ക്കും ആശങ്കകള്‍ക്കും വി രാമമിട്ടു കൊണ്ട് കണ്ണൂരിലെ മുട്ട വിവാദം അവസാനിച്ചുകര്‍ണാടകയില്‍ നിന്നും അതിര്‍ത്തി വഴി കച്ചവടത്തിനായി മലയോരത്ത് എത്തിച്ച താറാവ് മുട്ടകള്‍ വ്യാജമാണെന്ന നാട്ടുകാരുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് ശാസ്ത്രീയമായ അന്വേഷണത്തില്‍ തെളിയുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞുവെച്ച മുട്ട വണ്ടിയില്‍ നിന്നും പൊലിസ് പിടികൂടിയ മുട്ടകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇതേ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ ഒറിജിനിലാണെന്ന് വ്യക്തമായത്. ഒന്നിന് ആറു രൂപയെന്ന നിരക്കില്‍ കൊട്ടിയൂര്‍ കണ്ട പനത്ത് താറാവ് മുട്ട വില്‍പ്പന നടത്തിയ വാഹനമാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ആദ്യം തടയാന്‍ ശ്രമിച്ചത്. ഇതേ സംഘം വില്‍പന നടത്തിയ ബൈക്ക് അടക്കമുള്ള മൂന്ന് വാഹനങ്ങള്‍ അമ്പായത്തോടിലും നാട്ടുകാര്‍ പിന്നീട് തടഞ്ഞു. വ്യാജ പ്‌ളാസ്റ്റിക്ക് മുട്ട വില്‍ക്കുന്നുവെന്നാരോപിച്ചായിരുന്നു വാഹനങ്ങള്‍ തടഞ്ഞുവെച്ചത്.
മറ്റു മുട്ടകളില്‍ നിന്നും പ്രകടമായ വ്യത്യാസം തോന്നിയതിനെ തുടര്‍ന്നായിരുന്നു ഇത്. മുട്ടയ്ക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ലെന്നായിരുന്നു പൊട്ടിച്ചു നോക്കിയവര്‍ ആരോപിച്ചിരുന്നത്. ഇതോടെ വില്‍പനയ്ക്കായി കൊണ്ടുവന്നത് ചൈനീസ് നിര്‍മ്മിത വ്യാജ പ്‌ളാസ്റ്റിക്ക് മുട്ടകളാണെന്ന ആരോ പണവുമുയര്‍ന്നു. മുട്ട പൊട്ടിച്ചപ്പോള്‍ കലങ്ങിയ ഒരു ദ്രാവകം ഒഴുകി വരുന്നതായും തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ റബ്ബര്‍ പാട പോലെ പൊതിഞ്ഞിരിക്കുന്ന ഒരു ആവരണവും മുട്ടയ്ക്കുള്ളില്‍ കണ്ടെത്തിയിരുന്നു.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ
പാട കത്തിച്ചപ്പോള്‍ പ്‌ളാസ്റ്റിക്കിന്റെ മണം ഉയരുന്നതായും പച്ച മുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാവുമെന്ന ആരോപണങ്ങളും ഉയര്‍ന്നു. തുടര്‍ന്ന് കേളകം പൊലിസ് അമ്പായത്തോട്ടി ഒലത്തി തടഞ്ഞുവെച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനു ശേഷമാണ് മുട്ടയുടെ സാമ്പിളെടുത്ത് ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരിശോധനയ്ക്കായി അയച്ചത്. നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചൈനീസ് മുട്ടകള്‍ വ്യാപകമായി വിപണിയിലെത്തിയിട്ടുണ്ടെന്ന പ്രചാരണം ചില കേന്ദ്രങ്ങള്‍ അഴിച്ചു വിട്ടിരുന്നു.ഇതിനെ തുടര്‍ന്ന് ജനങ്ങളില്‍ പ്‌ളാസ്റ്റിക്ക് ചൈനിസ് മുട്ടയെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് മലയോരത്ത് വില കുറച്ചു വാഹനത്തില്‍ മുട്ട വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.












Click it and Unblock the Notifications