കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗികളുടെ വിവരച്ചോർച്ച: കണ്ണൂരിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് നീക്കം!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊറോണ വൈറസ് രോഗികളുടെ വിവരങ്ങൾ നഷ്ടപ്പെട്ട സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീക്കമെന്ന് സൂചന. കണ്ണൂർ ജില്ലയിലെ കൊ വിഡ് രോഗികളുടെ പേരു വിവരങ്ങൾ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ആപ്ലിക്കേഷനിലെ വിവരങ്ങളാണ് ചോർന്നത്. ഐ ജി വിജയ് സാഖറെയുടെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ ജില്ലയിലെ കൊ വിഡ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കൊവിഡ് കെയർ എന്ന പേരിൽ ഒരു മൊബൈൽ അപ്ളിക്കേഷന് രൂപം നൽകിയത്. കണ്ണൂർ ജില്ലാ പോലീസ് സൈബർ വിങ്ങാണ് ഇതിന്റെ ശിൽപ്പികൾ എന്നാൽ തുടക്കത്തിൽ ഏറെ ഉപകാരപ്രദമായ ആപ്പാണ് പിന്നീട് വിവാദത്തിലേക്ക് നീങ്ങിയത്.

മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ഓര്‍ത്താല്‍ നല്ലതെന്ന് താക്കീത്മുസ്ലിം കച്ചവടക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ഓര്‍ത്താല്‍ നല്ലതെന്ന് താക്കീത്

 വിവരച്ചോർച്ച

വിവരച്ചോർച്ച


കാസർഗോഡിന് സമാനമായി കണ്ണൂർ ജില്ലയിലെ കൊവിഡ് രോഗികളെ കുറിച്ചുള്ള ഡാറ്റാ ചോർച്ച വിവാദമായതോടെ മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ടിട്ടുണ്ട്. ഇതോടെ ഇതിന് ചുക്കാൻ പിടിച്ച ഐ ജി വിജയ് സാക്കറെയ്ക്കതിരെ നടപടിക്കും അണിയറ നീക്കമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമേ ഈ സംഭവത്തിൽ ജില്ലാ ഭരണകൂടവും പോലീസും തമ്മിലുള്ള അഭിപ്രായ ഭിന്നതയും മറനീക്കി പുറത്തുവന്നിട്ടുണ്ട്. പോലീസുണ്ടാക്കിയ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ ചോർന്നത് ഗുരുതരമായ കാര്യമാണണന്നും ഇതേ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുമെന്നും കലക്ടർ ടിവി സുഭാഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 പോലീസിന് തലവേദന

പോലീസിന് തലവേദന


കണ്ണൂർ ജില്ലയിലെയും മയ്യഴിയിലെയും കൊവിഡ് രോഗികളെ കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും വിവരങ്ങൾ ചോർന്നത് പോലീസിനെയും വെട്ടിലാക്കിയിട്ടുണ്ട്. ഐ ജി വിജയ് സാക്കറെയുടെ നിർദേശമനുസരിച്ചാണ് ജില്ലാ പോലീസ് സൈബർ വിഭാഗം 56 ചികിത്സയിലുള്ള കൊവിഡ് രോഗികളെക്കുറിച്ചും നിരീക്ഷണത്തിലുള്ള ഒൻപതിനായിരം ആളുകളുടെ പ്രായം, മൊബെൽ നമ്പർ, വിലാസം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മൊബൈൽ ആപ്പ് തയാറാക്കിയത്.

 ചോർന്നത് നിർണായക വിവരങ്ങൾ

ചോർന്നത് നിർണായക വിവരങ്ങൾ


കണ്ണൂരിൽ സിപിഎം നേത്യത്വത്തിനും ചില സ്വകാര്യ ആശുപത്രി ഭീമൻമാർക്കും നേരത്തെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ലഭിച്ചതായി ആരോപണമുയർന്നിരുന്നു. ഇതിനു പുറമേയാണ് മറ്റിടങ്ങളിലേക്കും വിവര ചോർച്ചയുണ്ടായതായി പറയുന്നത്. ജില്ലയിലെ രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും രോഗമുക്തരായവരുടെയും വിവരങ്ങളാണ് ചോർന്നത്.

 ആപ്പ് നിലവിലില്ല

ആപ്പ് നിലവിലില്ല

കണ്ണൂർ ജില്ലാ പോലീസ് ആവിഷ്ക്കരിച്ച കൊവിഡ് കെയർ ആപ്പ് വഴിയാണ് വിവരങ്ങൾ ചോർന്നത്. കണ്ണൂർ ജില്ലയിലെ മുഴുവന്‍ കോവിഡ് ബാധിതരുടെയും അവരുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങള്‍ സംബന്ധിച്ച ഒരു ആപ്പ് പോലീസ് വകുപ്പാണ് വികസിപ്പിച്ചെടുത്തത്. ഇക്കഴിഞ്ഞ 22 നാണ് ഈ ആപ്പ് പ്രവര്‍ത്തനക്ഷമമായത്. കണ്ണൂര്‍ പൊലീസിലെ സൈബര്‍ സെല്ലിലുള്ള വിദഗ്ധരാണ് ഈ ആപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം. ഈ ആപ്പിലൂടെ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ കൊവിഡ് ബാധിതരുടെയും മൊത്തം വിശദാംശങ്ങളും പൊലീസുകാര്‍ക്ക് എളുപ്പത്തിൽ ലഭിച്ചിരുന്നു. രോഗികളുടെ പേര് വിവരങ്ങളും വിലാസവും ഇവരുടെ താമസസ്ഥലത്തേക്കുള്ള റൂട്ട് മാപ്പും ഫോണ്‍ നമ്പറുമടക്കമുള്ള വിവരങ്ങളാണ് ഈ ആപ്പിലൂടെ ലഭിച്ചിരുന്നത്. ഈ ആപ്പ്, പാസ്‍വേര്‍ഡ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ലഭ്യമാകാത്ത തരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഈ പാസ്‍വേര്‍ഡ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ആപ്പിലെ വിവരങ്ങള്‍ പുറത്തായതെന്നാണ് സൂചന. രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് വാര്‍ത്തയായതിന് പിന്നാലെ ആപ്പ് നീക്കംചെയ്തതായാണ് റിപ്പോര്‍ട്ട്. ആപ്പ് നിര്‍മിച്ച സൈബര്‍ വിങിലെ പൊലീസുകാരന്‍ തന്നെയാണ് ഡിലീറ്റ് ചെയ്തതെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 കാസർഗോഡും സമാന സംഭവം

കാസർഗോഡും സമാന സംഭവം

കാസർഗോഡ് ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങൾ ചോർന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലും വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തായത്. രോഗികളുടെ ഫോണിലേക്ക് നിരന്തരം വിളി എത്തിയതോടെയാണ് വിവരം ചോര്‍ന്നുവെന്ന് വ്യക്തമായത്. എന്നാൽ ജില്ലാ പോലീസിന് ഈ കാര്യത്തിൽ പങ്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ വിശദീകരണം. വിവരങ്ങൾ ചോർന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു മന്ത്രി കെകെ ശൈലജയും ചുണ്ടിക്കാട്ടി. വൻകിട ആശുപത്രികളും മറ്റു ഏജൻസികളും വിവരങ്ങൾ ചോർത്തുന്നതിനും ദുരുപയോഗപ്പെടുത്തുന്നതിനും സാധ്യതയേറെയാണെന്നും മന്ത്രി വ്യക്തമാക്കി -

English summary
Controversy over data leckage from Covid care app in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X