കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുംബെയിൽ നിന്നുള്ള ശ്രമിക് ട്രെയിൻ: കണ്ണൂരിൽ രാഷ്ട്രീയ തർക്കത്തിന്റെ ചുവപ്പ് കൊടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മഹാരാഷ്ട്ര സർക്കാർ നാട്ടിലെത്തിച്ച 152മലയാളികളെ ചൊല്ലി കണ്ണൂരിൽ തർക്കം രൂക്ഷമായി. വിഷയം കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രിയ പ്രശ്നമായി മാറിയിരിക്കുകയാണ്. മഹാരാഷ്ട്ര സർക്കാരിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് മുംബെ മലയാളികളെയും കൊണ്ട് ശ്രമിക്ക് ട്രെയിൻ കണ്ണുരിലെത്തിയത്. എന്നാൽ ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്ന വിവരം ജില്ലാ ഭരണകൂടത്തിന് ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ മന്ത്രിക്ക് പ്രതിഷേധമറിയിക്കാൻ കത്തെഴുതിയിട്ടുണ്ട്.

എറണാകുളത്ത് നാല് പേർക്ക് കൊവിഡ്: വിദേശത്ത് നിന്നെത്തിയ ഗർഭിണിക്കും ഭർത്താവിനും രോഗംഎറണാകുളത്ത് നാല് പേർക്ക് കൊവിഡ്: വിദേശത്ത് നിന്നെത്തിയ ഗർഭിണിക്കും ഭർത്താവിനും രോഗം

ശ്രമിക്ക് ട്രെയിനിന്റെ കണ്ണൂരിലെ സ്റ്റോപ്പ് റെയിൽവേയുടെ ഗുരുതരമായ പാളിച്ചയാണെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. മുംബൈയിൽനിന്ന് ശനിയാഴ്ച പകൽ പതിനൊന്നോടെ കണ്ണൂർ വഴി കടന്നുപോകുന്ന ട്രെയിനിന് കണ്ണൂരിൽ സ്റ്റോപ്പുണ്ടെന്ന് അറിഞ്ഞത് രണ്ട് മണിക്കൂർ മുൻപേ മാത്രമാണ്. ജില്ലാ അധികൃതരുടെയും ആരോഗ്യ വകുപ്പിന്റെന്റെയും ദ്രുതഗതിയിലുള്ള ഇടപെടലാണ് സ്റ്റേഷനിൽ പരിശോധനാ സംവിധാനം ഒരുക്കാൻ കഴിഞ്ഞത്.

 kannurairport

കണ്ണൂർ ജില്ലയിലും പരിസര ജില്ലകളിലുമായി 152 പേർ ട്രെയിനിൽ ഉള്ളതാണ് സ്റ്റോപ്പ് അനുവദിക്കാൻ കാരണം. നേരത്തെ എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. അതിരാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ അധികൃതർക്ക് വിരം ലഭിച്ചെങ്കിലും കലക്ടർക്ക് വിവരം കൈമാറുന്നതിൽ താമസം നേരിട്ടെന്നും ആരോപണമുണ്ട്. കണ്ണൂരിൽ ഇറങ്ങിയ ഒരു യാത്രക്കാരനെ രോഗ ലക്ഷണം കണ്ട് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏതെങ്കിലും കാരണവശാൽ ഇയാൾ ഇറങ്ങി യാത്ര ചെയ്തിരുന്നെങ്കിൽ സമൂഹ വ്യാപനം ഉണ്ടാകുമായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

കണ്ണൂർ ഡിസിസി ഹൈക്കമാൻഡ് അംഗം കെസി വേണുഗോപാലിനെ ബന്ധപ്പെട്ടതിന്റെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ കേരളത്തിലേക്ക് ശ്രമിക് ട്രെയിൻ അനുവദിച്ചുവെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം കു​ടു​ങ്ങി​പ്പോ​യ മ​ല​യാ​ളി​ക​ളെ സൗ​ജ​ന്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് താ​ത്പ​ര്യ​പ്ര​കാ​രം മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് പ്ര​ത്യേ​ക ട്രെ​യി​ന്‍ അ​നു​വ​ദി​ച്ച് മ​ല​യാ​ളി​ക​ളെ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കാ​ണി​ച്ച സ​ദു​ദ്യ​മ​ത്തെ ക​ണ്ണു​തു​റ​ന്ന് കേ​ര​ള​സ​ര്‍​ക്കാ​ര്‍ കാ​ണ​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പാ​ച്ചേ​നി. ആവശ്യപ്പെട്ടു.

പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഇ​നി​യെ​ങ്കി​ലും ക​ണ്ണ​ട​ച്ചി​രി​ക്ക​രു​ത്. 1200 ഓ​ളം മ​ല​യാ​ളി​ക​ള്‍​ക്ക് നാ​ട്ടി​ൽ എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ച്ച വ​ലി​യ ദൗ​ത്യ​ത്തി​ന് മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​മാ​ണ് പ​ണം ചെ​ല​വ​ഴി​ച്ച​ത്. കെ​പി​സി​സി​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം എ​ഐ​സി​സി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഹാ​രാ​ഷ്ട്ര പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രും പ്ര​വ​ര്‍​ത്തി​ച്ച​ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ​സി വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​പ​ര​മാ​യ ഇ​ട​പെ​ട​ലും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ ഏ​കോ​പ​ന​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​വു​മാ​ണ് കാ​ല​താ​മ​സ​മി​ല്ലാ​തെ ട്രെ​യി​ന്‍ സ​ര്‍​വീ​സി​നി​ട​യാ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ഫീ​ഷ്യ​ല്‍ സ്റ്റോ​പ്പും ഷൊ​ര്‍​ണൂ​രി​ലും എ​റ​ണാ​കു​ള​ത്തും ടെ​ക്‌​നി​ക്ക​ല്‍ സ്റ്റോ​പ്പു​മു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് കെ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ​കൂ​ടി ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് ക​ണ്ണൂ​രി​ല്‍ സ്റ്റോ​പ്പ​നു​വ​ദി​ച്ച​ത്. സ​ർ​ക്കാ​ർ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ച് മ​ഹാ​രാ​ഷ്ട്ര റ​വ​ന്യൂ മ​ന്ത്രി ബാ​ല​സാ​ഹെ​ബ് തോ​ര​ട്ട് ന​ട​ത്തി​യ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ ഏ​റെ ഗു​ണ​ക​ര​മാ​യി. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി​യ യാ​ത്ര​യ്ക്ക് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​പ്പോ​ഴാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. ഇ​നി​യെ​ങ്കി​ലും കേ​ര​ള സ​ര്‍​ക്കാ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു. എന്നാൽ യാതൊരു പാ സുമില്ലാതെ കോൺഗ്രസ് ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കടത്തിവിടുന്നത് കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുമെന്ന് സിപിഎം ആരോപിച്ചു. ഇത്തരം നീക്കങ്ങളിൽ നിന്നും ബന്ധപ്പെട്ട പാർട്ടികൾ പിൻമാറണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

English summary
Controversy over Shramik train Maharashtra carries 152 keralites to Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X