മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്: അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലേക്കല്ല: ചിത്രലേഖ
കണ്ണൂര്‍: മതം മാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്ക്യാമറ വാര്‍ത്തയില്‍ പ്രതികരണവുമായി ദളിത് അവകാശ പ്രവര്‍ത്തക ചിത്ര ലേഖ. ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലെക്കല്ലെന്നും ചിത്ര ലേഖ വ്യക്തമാക്കുന്നു. എസ് ഡി പി ഐ - പോപ്പലുര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെ വന്നു കണ്ടതും അവര്‍ മുന്നോട്ട് വെച്ച വാഗ്ദാനങ്ങളെ കുറിച്ചും ചിത്ര ലേഖ പറയുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് പ്രതികരണവുമായി ചിത്ര ലേഖ രംഗത്തെത്തിയത്. അവരുടെ പ്രതികരണത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഇസ്ലാമിലേക്കാണ്
ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാന്‍ മതം മാറാന്‍ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലീം സംഘടനയിലെക്കല്ല. ചിത്രലേഖയുടെ മതം മാറ്റത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാര്‍ത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍
അതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെങ്കില്‍ അത് പറയുന്നതില്‍ എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലര്‍ ഫ്രണ്ട്കാര്‍ എനിക്കു വീട് വെയ്ക്കാനും സാമ്പത്തികമായി സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതില്‍ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു.
വീട് കെട്ടിയുയര്‍ത്താന്‍
പകുതിയോളം എന്റെ വീട് കെട്ടി ഉയര്‍ത്താന്‍ സഹായിച്ചത് മുസ്ലീം ലീഗിന്റെ കെ എം ഷാജിയും മുസ്ലീം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാര്‍ത്തയാകാതെ ഇപ്പോ പോപ്പുലര്‍ ഫ്രണ്ട് സഹായിച്ചു എന്ന വാര്‍ത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഒന്നു ചിത്രലേഖയ്ക്ക് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല എന്ന വംശീയമായ തന്ത ചമയല്‍, രണ്ടാമത് ചിത്ര ലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കല്‍.
ഏഷ്യാനെറ്റ് വാര്‍ത്ത വന്നാല്‍
ഇത് ഇപ്പോ ഏഷ്യാനെറ്റ് വാര്‍ത്ത വന്നാല്‍ കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവര്ത്തണ്ട്ത്തിന്റെ ആലോചനക്ക് ഈ വര്ത്തക്കപ്പുറമുള്ള അര്‍ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യര്‍ക്ക് അറിയാം. അത് കൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്രവാദി ആക്കാന്‍ ഇങ്ങനെ കഷ്ടപ്പെടാണ്ട. ഇതേ കേരളത്തില്‍ "വേശ്യ' എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ.
Recommended Video