പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് 4000 വീടുകള്‍ നിര്‍മ്മിച്ച് നല്കും- കടകംപള്ളി സുരേന്ദ്രന്‍
കണ്ണൂര്‍; പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് സഹകരണവകുപ്പ് 4000 വീടുകള്‍ നിര്‍മ്മിച്ചു നല്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുകളുടെ നിര്‍മ്മാണം ഡിസംബറില്‍ തുടങ്ങും.തുടക്കത്തില്‍ രണ്ടായിരം വീടുകളാണ് നിര്‍മ്മിക്കുക.ജില്ലാ പോലീസ് സഹകരണ സംഘം നല്കിയ സാമ്പത്തിക സഹായം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണസംഘത്തിന്‍രെ 12.28 ലക്ഷം രൂപയാണ് കൈമാറിയത്.

ജില്ലാ പോലീസ് മേധാവി യു അബ്്ദുള്‍ കരീം അധ്യക്ഷത വഹിച്ചു.ജോയിന്റ് രജിസ്ട്രാര്‍ ജെ വിജയകുമാര്‍,ഡിവൈഎസ്പി പിപി സദാനന്ദന്‍,ഡെപ്യൂട്ടി രജിസ്ട്രാര്‍ എംകെ ദിനേശ് ബാബു,എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications