കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു: കാരണം അമിത ജോലിഭാരവും പീഡനവുമെന്ന് ആരോപണം!!
കണ്ണൂർ: കണ്ണൂരിൽ പോലീസുകാരൻ ആത്മഹത്യയ്ക്കു് ശ്രമിച്ചു.ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനവും ശമ്പള നിഷേധവും കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ആരോപണം. പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യയ്ക്കു് ശ്രമിച്ചത്. റെയിൽവേ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നേരത്തെ ഒരു മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ട്രോൾ ഷെയർ ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തെ പിന്നീട് തിരിച്ചെടുക്കുകയും കണ്ണൂർ എആർ ക്യാന്പിൽ ജോലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അഞ്ചുമാസത്തോളമായി ശമ്പളം ല ഭിക്കാത്തതിനെ തുടർന്ന് ഇയാൾക്ക്ഏറെ മാനസിക പ്രയാസമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ഏഴിമലയിൽ രാഷ്ട്രപതി എത്തിയതിനെ തുടർന്നുണ്ടായിരുന്ന ഡ്യൂട്ടിയിൽ ഇദ്ദേഹവുമുണ്ടായിരുന്നു. തിരിച്ചെത്തിയതിനെ തുടർന്ന് വിശ്രമം പോലും അനുവദിക്കാതെ പിറ്റേന്നു തന്നെ എആർ ക്യാംപിൽ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.

അടുത്ത വർഷം വിരമിക്കാനിരിക്കെ ഏറെ സീനിയറായ ഈ ഉദ്യോഗസ്ഥനെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടി എടുക്കാനും ഇദ്ദേഹം തയാറായില്ല. എനിക്ക് ശാരീരിക ക്ഷീണമുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് ഇയാൾ അവധി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ അധികൃതർ തയാറായില്ല. ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ പിആർ നൽകുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.
നിലവിൽ രണ്ടു പണിഷ്മെന്റ് റോൾ നിലവിലുണ്ട്. അടുത്ത വർഷം വിരമിക്കാനിരിക്കെ വീണ്ടും ഇത്തരം ശിക്ഷാനടപടികൾ നൽകുന്നത് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിടും. ഈ മാനസിക സംഘർഷത്തെ തുടർന്ന് ഇദ്ദേഹം ഇറങ്ങിപ്പോയി റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടയിലൂടെ റെയിൽവേ പോലീസിലുണ്ടായിരുന്ന സഹപ്രവർത്തകർ ഇദ്ദേഹത്തെ കാണുന്നതും കാര്യങ്ങൾ അന്വേഷിക്കുന്നതും. ഇതിനെ തുടർന്ന് പൊട്ടികരഞ്ഞുകൊണ്ട് സംഭവങ്ങൾ വിവരിക്കുകയായിരുന്നു. സംഭവംഎആർ അസി. കമാൻഡറെയും പോലീസ് അസോസിയേഷൻ ഭാരവാഹികളെയും വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications