കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ വൈറസ്: കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കിടത്തം തെരുവിൽ തന്നെ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നാട്ടിലാകെ ക്കേറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോഴും കണ്ണൂർ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നത് ഗുരുതരമായ പകർച്ചവ്യാധിഭീഷണിയുണ്ടാക്കുന്നു. കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങൾ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

 21 ദിവസം എങ്ങനെ പിന്നീടും, ലോക്ക് ഔട്ട് എന്ന അനിവാര്യതയിലും ഓർക്കേണ്ട ചില ആളുകൾ ഉണ്ട്, കുറിപ്പ് 21 ദിവസം എങ്ങനെ പിന്നീടും, ലോക്ക് ഔട്ട് എന്ന അനിവാര്യതയിലും ഓർക്കേണ്ട ചില ആളുകൾ ഉണ്ട്, കുറിപ്പ്

ഇവരെ കൂടാതെ കണ്ണൂർ നഗരത്തിലെത്തുന്ന ഭിക്ഷാടകരും തമിഴ്നാട്ടിൽ നിന്നുമെത്തിയ ടെലഫോൺ - വാട്ടർ അതോറിറ്റി - കേബിൾ ജോലി ചെയ്യുന്നവരും നഗരത്തിലെ കടത്തിണ്ണകളാലാണ് കഴിയുന്നത് ഭിക്ഷാടകരിൽ സ്ത്രീകൾ ഉൾപ്പെടെ മനോനില തെറ്റിയവരുമുണ്ട്. ഇവരൊക്കെ കണ്ണൂരിലെ ഹോട്ടലുകളിൽ നിന്നും ചായക്കടകളിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. കൊറോണ സമൂഹ വ്യാപനം തടയാൻ ഇവരെ തേടി ഇതുവരെ ആരോഗ്യ വകുപ്പ് ജീവനക്കാരെത്തിയിട്ടില്ല.നേരത്തെ തിരവധി തവണ പരാതി തൽകായിട്ടും ഇവരെ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധിച്ചിട്ടില്ലെന്നു പരാതിയുണ്ട്.

migrantlabours

നഗരത്തിലെ കടത്തിണ്ണയിലും മറ്റ് പൊതുസ്ഥലങ്ങളിലും ഇതര സംസ്ഥാനക്കാരും ഭിക്ഷാടകരും തമ്പടിച്ചാണ് താമസിക്കുന്നത് ഇവർ പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നതും ഭക്ഷണം കഴിക്കുന്നതും തെരുവിൽ നിന്നു തന്നെയാണ്. റോഡു ടാറിങ് പ്രവൃത്തി ചെയ്തു ഒരു ദിവസം 1200 രൂപയിലധികം കൂലി വാങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. മുറിയോ, ക്വാർട്ടേഴ്സോ വാടകയ്ക്കെടുക്കാൻ മടിച്ചാണ് പലരും തെരുവിൽ കഴിയുന്നത്. തൊഴിലുടമകളായ കരാറുകൾ ഇവർക്ക് ഏർപ്പാടാക്കി കൊടുക്കുന്ന താമസസ്ഥലങ്ങൾ പഴയ പൊളിഞ്ഞു വീഴാറായ വീടുകളാണ്. ഇവയിൽ പലയിടങ്ങളിലും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല.

കണ്ണൂരിൽ കൊറോണ പടർന്നുപിടിച്ചതിനെ തുടർന് ഇതര സംസ്ഥാന തൊഴിലാളികളിൽ വലിയൊരുവിഭാഗം നേരത്തെ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെങ്കിലും അവശേഷിക്കുന്നവർ വൃത്തിഹീനമായ മുറികളിലും പഴയ വീടുകളിലും ആണ് താമസിക്കുന്നത് '

ഉത്തരേന്ത്യയിലേക്കുള്ള ട്രെയിൻ ഗതാഗതം മുടങ്ങുകയും മറ്റ് സംവിധാനങ്ങൾ ഒന്നും ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇവർ നഗരത്തിൽ തന്നെ കഴിയുന്നത് കണ്ണൂർ നഗരത്തിന്റെ തൊട്ടടുത്ത പ്രദേശമായ വളപട്ടണം ധർമ്മശാല പറശ്ശിനികടവ് കണ്ണാടിപറമ്പ തുടങ്ങിയ സ്ഥലങ്ങളിലെ പ്ലൈവുഡ് ഫാക്ടറി കളിലും മറ്റു ചെറുകിട സ്ഥാപനങ്ങളിലും നൂറുകണക്കിന് തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

കൊറോണ രോഗഭീതിയെ തുടർന്ന് ഫാക്ടറികൾ പൂട്ടിയ സാഹചര്യത്തിലും മുറികളിലും മറ്റുമാണ് ഇവർ താമസിക്കുന്നത് കണ്ണൂർ നഗരത്തിൽ അങ്ങേയറ്റം വൃത്തിഹീനമായ പലസ്ഥലങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട് എന്നാൽ ഇവരെ പരിശോധിക്കുവാനോ പുനരധിവാസം ചെയ്യാനോയുള്ള നടപടികൾ കോർപ്പറേഷന്റെയോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയോ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.

കണ്ണൂർ കോർപറേഷൻ പരിധിയിലെ ചാല ബൈപാസ് ജങ്ഷൻ, താഴെചൊവ്വ ടൗൺ കണ്ണൂർ തെക്കി ബസാർ എന്നിവിടങ്ങളിൽ തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്നത് പതിവുകാഴ്ചയാണ് .

കൊറോണ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജാഗ്രത പ്രഖ്യാപിച്ച തിനുശേഷവും തൊഴിലാളി ക്യാമ്പുകൾ ഉള്ള സ്ഥലങ്ങളിൽ ആൾക്കൂട്ടങ്ങൾ തുടരുകയാണ് '

എന്നും രാവിലെ മുതൽ നാടിന്റെ നാനാഭാഗത്തും ജോലി തേടി പോകുന്ന അതിഥി തൊഴിലാളികൾക്ക് വൈറസ് ബാധയ്ക്ക് എതിരെയുള്ള മുൻകരുതൽ ഒന്നും ലഭിക്കുന്നില്ല. ദാഷാ പ്രശ്നമുള്ളതുകൊണ്ട് തൊഴിലാളികൾക്ക് ലഭിക്കേണ്ട രോഗ. പ്രതിരോധ ബോധവൽക്കരണ വിവരങ്ങളും ലഭ്യമായിട്ടില്ല .കൊറോണ വൈറസ് രോഗ വാർത്തകളും മറ്റു നിർദ്ദേശങ്ങളും ശ്രദ്ധിക്കാത്ത തൊഴിലാളി ക്യാമ്പുകളിൽ അവരുടെ ഭാഷയിൽ വിതരണം ചെയ്യാനുള്ള നടപടികൾ വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതരും പോലീസും ചേർന്ന് ബൈപ്പാസ് ജംഗ്ഷൻ സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പാർപ്പിടങ്ങളും സന്ദർശിച്ചു ജംഗ്ഷനിൽ തൊഴിലാളികൾ കൂട്ടം കൂടി നിൽക്കരുതെന്ന് എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട് .

കൊറോണ വൈറസ് രോഗ ബാധ യുമായി ബന്ധപ്പെട്ട ബോധവൽക്കരണവും നടത്തുന്നതിനായി ചാലയിലെ ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും സംഘം സന്ദർശിച്ചു -കൈകൾ ശുചീകരിക്കാൻ സാനിറ്റൈസ ർ സ്ഥാപിക്കാൻ

കർശന നിർദ്ദേശം നൽകി :എടക്കാട് ഹെൽത്ത് ഇൻസ്പെക്ടർ കെ ടി സദാനന്ദൻ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .ഇനിയുള്ള ദിവസങ്ങളിൽ ബൈപ്പാസ് റോഡരികിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്ന സ്ഥലങ്ങളാൽ പൊലീസ് നിരീക്ഷണം ഉണ്ടാകും ആരോഗ്യ വകുപ്പിന്റെ കൊറോണ പ്രതിരോധ മായി ബന്ധപ്പെട്ടുള്ള നടപടികളൊന്നും ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബാധകമാവാത്ത

അവസ്ഥയാണെന്ന് കോൺഗ്രസ് എടക്കാട് മണ്ഡലം സെക്രട്ടറി മഹേഷ് ചാല പറഞ്ഞു ഈക്കാര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടികളും ജനങ്ങളും വേണം ഹോട്ടലുകളിലും പരിസരങ്ങളിലും ഇവർ ജോലി ചെയ്യുന്നത് വ്യാപകമായിട്ടും ആരോഗ്യവകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

ഇതനിടെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റേയും പോലീസിന്റെയും നിരീക്ഷണം ഉണ്ടാകുമെന്ന് എടക്കാട് പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെപി സദാനന്ദൻ അറിയിച്ചു തൊഴിലാളികൾക്ക് ബോധവൽക്കരണം നടത്തി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

English summary
Corona virus: migrant labours stays in streets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X