കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ കൊവിഡിന്റെ മാരക വേർഷൻ: 40 ദിവസം കഴിഞ്ഞിട്ടും വൈറസ് രോഗബാധ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ കൊവിഡിന്റെ മാരക പതിപ്പെന്ന് ആരോഗ്യ വകുപ്പ്. 40 ദിവസം പിന്നിട്ട ശേഷം നടത്തിയ പരിശോധനയിൽ മുര്യാട് സ്വദേശിയായ 21 വയസുകാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതാണ് ആരോഗ്യ വകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിട്ടുള്ളത്.

 പാചകവാതക വില വീണ്ടും കുറഞ്ഞു: നിരക്ക് കുറച്ചത് തുടർച്ചയായ മൂന്നാം തവണ പാചകവാതക വില വീണ്ടും കുറഞ്ഞു: നിരക്ക് കുറച്ചത് തുടർച്ചയായ മൂന്നാം തവണ

കഴിഞ്ഞ മാസം 17 ന് ഗൾഫിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ യുവാവിന് പരിശോധനയിൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ സ്വയം നിരീക്ഷണത്തിലായിരുന്നു. ഇതിനു ശേഷമാണ് ഇയാൾക്ക് വൈറസ് ബാധതെളിഞ്ഞത്. ഇതിനു സമാനമാണ് കൂത്തുപറമ്പ ചെറുവാഞ്ചേരി സ്വദേശിനിയുടെതും. 37 ദിവസം കഴിഞ്ഞാണ് 20 വയസുകാരിയായ ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

xcovid19-1586

ജില്ലയില്‍ പുതുതായി മൂന്നുപേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ടി വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗബാധിതരാൽരണ്ടുപേര്‍ ദുബായില്‍ നിന്നെത്തിയവരാണ്. ഒരാള്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി ഉയർന്നിട്ടുണ്ട്.

മാര്‍ച്ച് 17-ന് ഐഎക്സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മൂര്യാട് സ്വദേശി 21 കാരനും, മാര്‍ച്ച് 21-ന് ഐ.എക്സ് 434 ല്‍ നെടുമ്പാശ്ശേരി വഴിയെത്തിയ ചെറുവാഞ്ചേരി സ്വദേശി 20കാരിയുമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ടുപേര്‍. മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഏപ്രില്‍ 26-നാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.

അതിനിടെ, ജില്ലയില്‍ നിന്ന് രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 66 ആയി. ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അവസാന രോഗിയും ആശുപത്രി വിട്ടു. വിദ്യാനഗര്‍ സ്വദേശിയാണ് ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയത്. ജില്ലയില്‍ ഇനി 12 കൊവിഡ് ബാധിതരാണ് ചികിത്സയിലുള്ളത്. 89 കൊവിഡ് ബാധിതരാണ് കാസർഗോഡ് ജനറല്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. 88 പേരും നാലു ദിവസം മുമ്പ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. അവസാന രോഗിയും കൊവിഡ് നെഗറ്റീവയതോടെ വീട്ടിലേക്ക് മടങ്ങി.

Recommended Video

cmsvideo
Tripple lockdown in kannur district,kerala | Oneindia Malayalam

ഇതോടെ ജനറല്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡുകള്‍ ശൂന്യമായി. ആശുപത്രി കെട്ടിടവും ഉപകരണങ്ങളും അണുനശീകരണം നടത്തിയശേഷം പഴയ നിലയില്‍ പ്രവര്‍ത്തനം തുടങ്ങും. ഒരാഴ്ചക്കകം ശുചീകരണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് നീക്കം. നിലവിലുള്ള 12 കൊവിഡ് രോഗികളില്‍ 8 പേര്‍ ഉക്കിനടുക്ക കൊവിഡ് പ്രത്യേക ആശുപത്രിലും നാലുപേര്‍ ജില്ലാ ആശുപത്രിയിലുമാണ്. ഇതുവരെ കാസർഗോഡ് ജില്ലക്കാരായ 175 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 160 പേര്‍ക്കും രോഗം ഭേദമായി. 15 പേര്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ ഒരാള്‍ കണ്ണൂരിലാണ് ചികിത്സ തുടരുന്നത്. നിലവില്‍ 2023 പേരാണ് കാസർഗോഡ് ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നത്:

English summary
Coronavirus cases in Kannur confirms after 40 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X