കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ കാലത്തും എപിഎച്ച്ഒ കേന്ദ്രം തുറന്നില്ല: കണ്ണൂർ വിമാനതാവളത്തിൽ പ്രതിസന്ധി രൂക്ഷം

  • By Desk
Google Oneindia Malayalam News

കണ്ണൂർ: രാജ്യമാകെ കൊ വിഡ് 19 വൈറസ് ബാധ പടരുമ്പോൾ കണ്ണൂർ വിമാനതാവളത്തിൻ എയർ പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ കേന്ദ്രം തുടങ്ങാത്തത് ദുരിതങ്ങൾ ഇരട്ടിയാക്കുന്നു. ഈ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് അനുമതി നൽകിയിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഇപ്പോൾ കെറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ വിമാന താവളത്തിൽ വന്നു പോകുന്നവർക്കും ജീവനക്കാർക്കും പ്രദേശവാസികൾക്കും ഈ കേന്ദ്രം ഏറെ ഗുണം ചെയ്യുമായിരുന്നുവെന്നാണ് വിലയിരുത്തൽ.

ബ്രിട്ടണില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ; അധികൃതരെ വെട്ടിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമംബ്രിട്ടണില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് കൊറോണ; അധികൃതരെ വെട്ടിച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമം

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ടെർമിനൽ കെട്ടിടത്തിൽ സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും കിയാൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു. കണ്ണൂർ വിമാനത്തവളത്തിനായി എപിഎച്ച്ഒപുതിയ തസ്തികകൾ ഒന്നും സൃഷ്ടിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ കൊച്ചി തജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ജീവനക്കാരെ പുനർവിന്യാസിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ കാര്യത്തിൽ അന്തിമ തീരുമാനമില്ലാത്തതാണ് കേന്ദ്രം തുടങ്ങാൻ തടസമായത്.

corona-virus121

കൊറോണ ബാധയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ പരിശോധിക്കാനും രോഗവ്യാപനം തടയാനും എപിഎച്ച്ഒ കേന്ദ്രം തുടങ്ങിയിരുന്നുവെങ്കിൽ സാധിക്കുമായിരുന്നു. മാരക സാംക്രമിക രോഗ ഭീഷണിയുള്ള സമയത്ത് വിമാനങ്ങളും വിമാനത്താവളങ്ങളും അണുവിമുക്തമാക്കാൽ വിവിഐപി യാത്രക്കാരുടെ ഭക്ഷണ പരിശോധന, വിമാനത്തിലും പുറത്തും വിതരണം ചെയ്യുന്ന വെള്ളം ഭക്ഷണം എന്നിവയുടെ നിലവാരം, പരിസര ശുചിത്വം തുടങ്ങിയ കാര്യങ്ങളും എപിഎച്ച്ഒ യുടെ പരിധിയിൽ വരുന്നതാണ്. അടിയന്തിര ഘട്ടത്തിൻ വിമാനത്തിനകത്തും വൈദ്യസഹായം ലഭ്യമാക്കാം. ഇത്തരം സംവിധാനങ്ങൾ ഉള്ള ഈ കേന്ദ്രം തുടങ്ങിയിരുന്നുവെങ്കിൽ കൊ വിഡ19 പടർന്നു പിടിക്കുന്ന കാലത്ത് കൂടുതൽ പ്രവർത്തനങ്ങൾ നടത്താമായിരുന്നു.

കൊറോണ: ഇംഗണ്ടില്‍ 24 മണിക്കൂറിനുള്ളില്‍ 11 മരണം, ദേശീയ അവധി പ്രഖ്യാപിച്ച് ഫ്രാന്‍സും സ്പെയിനുംകൊറോണ: ഇംഗണ്ടില്‍ 24 മണിക്കൂറിനുള്ളില്‍ 11 മരണം, ദേശീയ അവധി പ്രഖ്യാപിച്ച് ഫ്രാന്‍സും സ്പെയിനും

നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദബാദ് തിരുച്ചിറപ്പള്ളി, കൊച്ചി കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിൽ മാത്രമാണ് എപിഎച്ച്ഒ യുടെ ആരോഗ്യ കേന്ദ്രങ്ങളുള്ളത്. വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനും എപിഎച്ച്ഒ സംവിധാനം വിമാനത്താവളങ്ങളിൽ ആവശ്യമാണ്.

ഇതിനിടെ കൊറോണ പ്രവർത്തനത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ബാഗേജ് വിഭാഗം ജീവനക്കാരുമുൾപ്പെടെയുള്ളവർക്ക് സുരക്ഷാ സംവിധാനങ്ങൾ പൂർണമായി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. വിമാനത്താവളത്തിലെത്തുന്ന കുറ്റക്കാരുടെ ബാഗേജുകളും മറ്റുമെടുക്കേണ്ട ജീവനക്കാർക്ക് ജാക്കറ്റ് പോലും ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഇതുരോഗ ബാധയ്ക്കിടയാക്കുമെന്ന ആശങ്കയിലാണവർ. വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ക്ലിനിങ് ഉൾപ്പെടെയുള്ള സ്റ്റാഫിന്റെയും അവസ്ഥ ഇതു തന്നെയാണ്. എന്നാൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് കിയാലിന്റെ ചുമതലയാണെന്നാണ് വിമാന കമ്പിനികളുടെ നിലപാട്.

English summary
Coronavirus: Crisis in Kannur airport over APHO centre not working
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X