കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാത്തിരുന്ന പിഎസ് സി പരീക്ഷയ്ക്ക് വില്ലനായത് കൊവിഡ്: ഡോക്ടർ പരീക്ഷയെഴുതിയത് ആംബുലൻസിൽ!! സംഭവം കണ്ണൂ

Google Oneindia Malayalam News

കണ്ണൂർ: കൊറോണ വൈറസ് ചതിച്ചെങ്കിലും അപ്രതീക്ഷിതമായി പിഎസ് സി പരീക്ഷയെഴുതാൻ കഴിഞ്ഞ ആശ്വാസത്തിലാണ് കണ്ണൂർ സ്വദേശിയായ ഡോക്ടർ. കൊവിഡ് സ്ഥിരീകരിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടറാണ് അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയെഴുതിയത്. ആരോഗ്യവകുപ്പിന്റെ നിർദേശം അനുസരിച്ച് ആശുപത്രിയിൽ നിന്നൊരുക്കിയ ആംബുലൻസിലാണ് പരീക്ഷാ സെന്ററായ ഗവ: ടിടിഐലെത്തി പരീക്ഷയെഴുതുന്നത്. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തിരുന്നു. അതേസമയം ഡോക്ടറാണെന്ന ഒറ്റക്കാരണം കൊണ്ടാണ് ഇദ്ദേഹത്തിന് പരീക്ഷയെഴുതാനുള്ള അവസരം പിഎസ് സി ഒരുക്കുന്നത്.

 റോഡ് മാര്‍ഗം കെടി ജലീല്‍ തിരുവനന്തപുരത്തേക്ക്..!, കരിങ്കൊടി കാണിച്ച് യുവജന സംഘടനകള്‍, പ്രതിഷേധം റോഡ് മാര്‍ഗം കെടി ജലീല്‍ തിരുവനന്തപുരത്തേക്ക്..!, കരിങ്കൊടി കാണിച്ച് യുവജന സംഘടനകള്‍, പ്രതിഷേധം

പരീക്ഷാ കേന്ദ്രത്തിന്റെ മുറ്റത്ത് നിർത്തിയിട്ട ആംബുലൻസിലേക്ക് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് ചോദ്യപ്പേപ്പർ ഉൾപ്പെടെയുള്ളവ എത്തിച്ച് നൽകുന്നത്. ഇതോടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷയെഴുതിയാണ് ഡോക്ടർ മടങ്ങിപ്പോകുന്നത്. പരീക്ഷയെഴുതാൻ എറണാകുളം ജില്ലയിലായിരുന്നു സെന്റർ ലഭിച്ചിരുന്നതെങ്കിലും ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചതാണ് വെല്ലുവിളിയായത്. എന്നാൽ പരീക്ഷയ്ക്ക് നാല് ദിവസം മുമ്പാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്.

 corona15-1590

രോഗം സ്ഥിരീകരിച്ചതോടെ ഇക്കാര്യം പിഎസ് സി ബോർഡിൽ ഇക്കാര്യം വിളിച്ച് അറിയിച്ചെങ്കിലും പ്രതീക്ഷ നൽകുന്നതായിരുന്നില്ല അവരുടെ ഭാഗത്ത് നിന്നുള്ള നിലപാട്. തുടർന്ന് നടന്ന ബോർഡ് മീറ്റിംഗിൽ ഡോക്ടറുടെ ആവശ്യം ചർച്ച ചെയ്തതോടെയാണ് പരീക്ഷയെഴുതാൻ പച്ചക്കൊടി ലഭിക്കുന്നത്. ഇതോടെയാണ് കൃത്യം പരീക്ഷയുടെ തലേ ദിവസം വിളിച്ച് പരീക്ഷയെഴുതാമെന്ന് പിഎസ് സി അറിയിക്കുന്നത്. ഉദ്യോഗാർത്ഥിയുടെ സൌകര്യം പരിഗണിച്ച് പരീക്ഷാ സെന്ററും ഇതോടെ കണ്ണൂരിലേക്ക് മാറ്റിനൽകിയിരുന്നു. ഇതോടെയാണ് പരീക്ഷയെഴുതാനുള്ള അവസരമൊരുങ്ങിയത്.

പാമ്പ് പിടിത്തത്തിനായി സര്‍പ്പ ആപ്പ്; വയനാട്ടില്‍ പരിശീലനം നേടി 30 വനപാലകര്‍പാമ്പ് പിടിത്തത്തിനായി സര്‍പ്പ ആപ്പ്; വയനാട്ടില്‍ പരിശീലനം നേടി 30 വനപാലകര്‍

 'ഒരു നെറിയുമില്ലാത്ത അധാർമിക യുദ്ധം; അവർക്ക് വേണ്ടത് ഇടതുപക്ഷത്തിൻ്റെ രക്തം'! തുറന്നടിച്ച് രാജേഷ്! 'ഒരു നെറിയുമില്ലാത്ത അധാർമിക യുദ്ധം; അവർക്ക് വേണ്ടത് ഇടതുപക്ഷത്തിൻ്റെ രക്തം'! തുറന്നടിച്ച് രാജേഷ്!

English summary
Coronavirus positive doctor attends PSC examination inside ambulance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X