കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ബാധിച്ച് വിദേശത്ത് കണ്ണൂർ സ്വദേശികൾ മരിച്ചു: കുവൈത്തിൽ രോഗബാധിതരായ ഇന്ത്യക്കാർ വർധിക്കുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ച് പ്രവാസികളായ രണ്ടു പേർ മരിച്ചു് കണ്ണൂർ ചക്കരക്കൽ സ്വദേശി റിയാദിലും താഴെ ചൊവ്വ സ്വദേശി കുവൈറ്റിലുമാണ് മരണമടഞ്ഞത് ഇരുവരും രണ്ടാഴ്ചയിലേറെക്കാലമായി ഗൾഫിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
ചക്കരക്കൽ സോനാ റോഡ് മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി സി സനീഷ് (37) ആണ് റിയാദിൽ മരണമടഞ്ഞത്. രണ്ടാഴ്ചയായി കൊവിഡ് ബാധിച്ച സനൂപ് റിയാദ് ഷുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു.

തമിഴ്‌നാട്ടില്‍ കെവിഡ് ബാധിതര്‍ 18000 കടന്നു; 24 മണിക്കൂറില്‍ 567 പേര്‍ക്ക് രോഗമുക്തിതമിഴ്‌നാട്ടില്‍ കെവിഡ് ബാധിതര്‍ 18000 കടന്നു; 24 മണിക്കൂറില്‍ 567 പേര്‍ക്ക് രോഗമുക്തി

ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. ഭാര്യയും ഒന്നര വയസുള്ള മകനുമുണ്ട്. ചക്കരക്കൽ സോനാ റോഡിലെ രാജൻ - സതി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ പത്തു വർഷത്തിലേറെയായി റിയാദിൽ ജോലി ചെയ്തു വരികയാണ്. മൂന്ന് വർഷം മുൻപാണ് നാട്ടിൽ വന്ന് തിരിച്ചു പോയത്. ചികിത്സാ സംബന്ധമായി നാട്ടിലേക്ക് വരാൻ ഒരുങ്ങുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി അജയൻ മാമ്പുറത്താണ്‌ മരിച്ചത്‌. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊവിഡ് ചികിത്സയിൽ അദാൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.
കുവൈത്തിലെ അൽമെൻ കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർ വൈസറായിരുന്നു. ഭാര്യ സുപർണ്ണ. മക്കൾ അജേഷ്‌, സ്വാതി.

expatsdiesabroad-1

കഴിഞ്ഞ 24 മണിക്കൂറിനിടെ 692 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 23267 ആയിട്ടുണ്ട്. പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7395 ആയി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 175 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചതിട്ടുള്ളത്. പുതിയ രോഗികളിൽ 197 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 86 പേർക്കും അഹമ്മദിയിൽ നിന്നുള്ള 191 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർക്കും ജഹറയിൽ നിന്നുള്ള 146 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ഖത്തറില്‍ കോവിഡ് രോഗബാധ മൂലം രണ്ട് പേരുടെ മരണങ്ങള്‍ കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 75,68 വയസ്സുള്ളവരാണ് മരിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള മരണ സംഖ്യ രാജ്യത്ത് മുപ്പതായി. അതെ സമയം 1748 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947 ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 1439 പേരാണ് പുതുതായി രോഗമുക്തരായത്. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 13,283 ആയി
രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പുതുതായി പന്ത്രണ്ട് പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 203 പേരാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്നത്.

English summary
Coronavirus: Two Kannur natives dies abroad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X