• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ കൊവിഡ് ഭേദദമായയാൾ മരിച്ചു: രോഗം സ്ഥിരീകരിച്ചത് ചക്ക പറിക്കുന്നതിനിടെ വീണ് പരിക്കേറ്റതോടെ

  • By Desk

കണ്ണൂർ: മരത്തിൽ കയറുന്നതിനിടെയിൽ ദേ​ഹ​ത്ത് ച​ക്ക വീ​ണ് പ​രി​ക്കേ​റ്റതിന് പിന്നാലെ കൊറോണ സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ കഴിഞ്ഞിരുന്ന ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. പരിക്കേറ്റ് കണ്ണൂർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പിച്ചതോടെയാണ് ഇദ്ദേഹത്തെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കുന്നത്. ഇതോടെ രോഗം സ്ഥിരികരിക്കുകയും ചെയ്തിരുന്നു. ഏ​ഴാം​മൈ​ല്‍ അ​യ്യ​ങ്കാ​വ് ക​രി​യ​ത്ത് സ്വ​ദേ​ശി റോ​ബി​ന്‍ തോ​മ​സ് ( 44) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആറു മണിക്കാണ് അതീവ ഗുരുതരാവസ്ഥയിലായ ഇദ്ദേഹം മരിക്കുന്നത്.

 ആലപ്പുഴയിൽ 21 പേർക്ക് കൊറോണ വൈറസ് ബാധ: 14 പേർ വിദേശത്ത് നിന്നെത്തിയത് ആലപ്പുഴയിൽ 21 പേർക്ക് കൊറോണ വൈറസ് ബാധ: 14 പേർ വിദേശത്ത് നിന്നെത്തിയത്

ഇ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ കൊറോണ വൈറസ് പോ​സി​റ്റീ​വ് ആ​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചി​രു​ന്നു. വീ​ഴ്ച​യി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നെ​ങ്കി​ലും കൊറോണ വൈറസ് പോ​സി​റ്റീ​വ് ആ​യ​തി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക​ള്‍ ന​ട​ത്താ​നാ​യി​ല്ല. പി​ന്നീ​ട് രോ​ഗ​മു​ക്തി നേ​ടി​യ​താ​യി അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തു​ട​ര്‍​ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല.

മേ​യ് 19 ന് ​രാ​വി​ലെ വീ​ട്ടു​പ​റ​മ്പി​ലെ പ്ലാ​വി​ല്‍ ക​യ​റി ച​ക്ക പ​റി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ച​ക്ക ദേ​ഹ​ത്തു​വീ​ണ​തി​നെ തു​ട​ര്‍​ന്ന് റോ​ബി​ൻ പ്ലാ​വി​ല്‍​നി​ന്നു താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​ത്.

ജി​ല്ല​യി​ല്‍ കൊറോണ വൈറസ് ബാ​ധ​യു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളു​മാ​യോ വ്യ​ക്തി​ക​ളു​മാ​യോ റോ​ബി​ന് യാ​തൊ​രു​വി​ധ സ​മ്പ​ര്‍​ക്ക​വും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കാ​നി​ട​യാ​യ സാ​ഹ​ച​ര്യം വി​ശ​ദീ​ക​രി​ക്കാ​നു​മാ​യി​രു​ന്നി​ല്ല. ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​വ​രു​മു​ള്‍​പ്പെ​ടെ മ​റ്റാ​ര്‍​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്താ​നും ആ​യി​രു​ന്നി​ല്ല.​

കഴിഞ്ഞ ദിവസം ജില്ലയിൽ ഡെങ്കി​പ്പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കേ ന്യൂ​മോ​ണി​യ ബാ​ധി​ച്ച വ​യോ​ധി​ക​നും. മരണമടഞ്ഞിരുന്നു. പ​ള്ള​ത്ത​ടു​ക്ക അ​ന്ന​ടു​ക്ക​യി​ലെ ശ​ങ്ക​ര നാ​രാ​യ​ണ ഭ​ട്ട് (76)ആ​ണ് മ​രി​ച്ച​ത്. ഡെ​ങ്കി​പ്പ​നി​യെ​ത്തു​ട​ര്‍​ന്ന് ഒ​രാ​ഴ്ച മു​ന്‍​പ് കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. മൂ​ന്നു ദി​വ​സം മു​മ്പ് അ​സു​ഖം ഭേ​ദ​മാ​യ​താ​യി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും അ​തി​നി​ട​യി​ല്‍ ന്യൂ​മോ​ണി​യ ബാ​ധി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ്ര​സ​ന്ന​കു​മാ​രി. മ​ക്ക​ള്‍: ഗോ​വി​ന്ദ ശ​ര്‍​മ, കൃ​ഷ്ണ​പ്ര​സാ​ദ്, ഈ​ശ്വ​രി, ജ​യ​ന്തി, മീ​നാ​ക്ഷി, ന​ളി​നി. മ​രു​മ​ക്ക​ള്‍: ദു​ര്‍​ഗാ കി​ര​ണ്‍, സ​വി​ത, രാം​ഭ​ട്ട്, ഗോ​പാ​ല​കൃ​ഷ്ണ, തി​രു​മ​ലേ​ശ്വ​ര, വേ​ദ​മൂ​ര്‍​ത്തി കു​മാ​ര​സ്വാ​മി.

English summary
Coronavirus virus infected man dies in Kannur after tests negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X