കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂര്‍ കോര്‍പറേഷനില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് വരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മേയര്‍

  • By Desk
Google Oneindia Malayalam News

ശ്രീകണ്ഠാപുരം: കാഞ്ഞിരക്കൊല്ലയില്‍ കണ്ണൂര്‍കോര്‍പറേഷനിലെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് വരുന്നുവെന്ന വാര്‍ത്ത നിഷേധിച്ചു കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത. ഈക്കാര്യം കോര്‍പറേഷനറിയില്ലെന്നു വാര്‍ത്താക്കുറിപ്പില്‍ മേയര്‍ അറിയിച്ചു. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് കാഞ്ഞിരക്കൊല്ലി. കണ്ണൂരില്‍ നിന്നും വിദൂരമായ സ്ഥലത്തുകൊണ്ടുപോയി പ്ലാന്റ് നിര്‍മിക്കാനുള്ള ഉദ്ദ്യേശം കോര്‍പറേഷനില്ല. ഈക്കാര്യത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തുകയാണ്.

 ദില്ലിയിൽ ആം ആദ്മിയെ കൈവിടാനാകില്ല; അണികളുടെ അഭിപ്രായം അറിയാൻ രാഹുലിന്റെ ശക്തി ആപ്പ് സർവേ ദില്ലിയിൽ ആം ആദ്മിയെ കൈവിടാനാകില്ല; അണികളുടെ അഭിപ്രായം അറിയാൻ രാഹുലിന്റെ ശക്തി ആപ്പ് സർവേ

മൈസൂര്‍ മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റാണ് കണ്ണൂര്‍ കോര്‍പറേഷന്‍ വിഭാവനം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിച്ചുവരികയാണ്. മറ്റൊന്നിനെ കുറിച്ചും കോര്‍പറേഷന്‍ ആലോചിക്കാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ക്കു പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നു സംശയിക്കണമെന്നു മേയര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കാഞ്ഞിരക്കൊല്ലിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതിന് പയ്യാവൂര്‍ പഞ്ചായത്ത് നിര്‍മാണ പെര്‍മിറ്റോ അനുമതിയോ നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റുപറമ്പില്‍ അറിയിച്ചു. പയ്യാവൂര്‍ പഞ്ചായത്തിലേക്ക് പുറത്തു നിന്ന് ഒരു മാലിന്യവും കൊണ്ടുവരാന്‍ അനുവദിക്കില്ല. ഒരു ദിനപത്രത്തില്‍ വാര്‍ത്ത വന്നതിനു ശേഷമാണ് ഭരണസമിതി ഈ കാര്യം അറിഞ്ഞത്. സ്ഥലത്തെ വാര്‍ഡ് അംഗമോ വാര്‍ഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോ പൊതുജനമോ ഇത്തരം നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കാര്യം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല.

Waste Plant

അടിയന്തിര അന്വേഷണം നടത്തി പ്ലാന്റ് പൊളിച്ചു നീക്കാനുള്ള നടപടി സ്വീകരിക്കും. അനധികൃത നിര്‍മാണം നടത്തിയവരെയും അതിനു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്റെ മാലിന്യം കാഞ്ഞിരകൊല്ലിയില്‍ തള്ളാമെന്നുള്ളത് വ്യാമോഹം ആണെന്ന് കോണ്‍ഗ്രസ് പയ്യാവൂര്‍ മണ്ഡലം കമിറ്റി. മാലിന്യവുമായി വരുന്ന വണ്ടി പഞ്ചായത്തിന്റെ അതിര്‍ത്തി കടക്കില്ലെന്നും മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോയ് പുന്നശ്ശേരിമലയില്‍, ടി.പി അഷറഫ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു....

English summary
Corporation Mayor EP Latha denies reports on Establishment of a Waste Treatment Plant in kanjirakolli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X