Get Updates
Get notified of breaking news, exclusive insights, and must-see stories!

നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് കുണ്ടുംചിറയിലെ പൊട്ടിയന്‍ സന്തോഷ്: ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സിഒടി നസീറിനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് കുണ്ടും ചിറയിലെ പൊട്ടിയന്‍ സന്തോഷാണ് അറസ്റ്റിലായവരുടെ മൊഴി. നിരവധി രാഷ്ട്രീയ അക്രമക്കേസുകളില്‍ പ്രതിയായ സന്തോഷ് പാര്‍ട്ടിക്കായി എന്തിനും തയാറായി നടക്കുന്ന ചാവേറുകളിലൊന്നാണ്. സിപിഎം തലശ്ശേരി ഏറിയാ ഓഫിസ് മുന്‍ സെക്രട്ടറി രാജേഷുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നു പറയുന്നു.

നസീറിനെ വധിക്കാന്‍ ശ്രമിച്ച ദിവസം ഇയാളുടെ ഫോണില്‍ നിന്നും രാജേഷിനെ വിളിച്ചതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്. പൊട്ടിയന്‍ സന്തോഷാണ് സിഒടി നസീറിനെ പിന്‍തുടരാനും വധിക്കാനും കൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേര് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മൊഴിയിലെ അവ്യക്തതനീക്കുന്നതിനായി ഒരിക്കല്‍ കൂടി രഹസ്യമൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

സിഒടി നസീറിനെ വധിക്കാൻ നടത്തിയവരില്‍ പൊട്ടിയന്‍ സന്തോഷുണ്ടെന്നും ഇയാളെ ചോദ്യം ചെയ്താല്‍ ഷംസീറിന്റെ ഈ ക്കാര്യത്തില്‍ ഷംസീറിന്റെ പങ്ക് വ്യക്തമാകുമെന്നും നസീര്‍ പറഞ്ഞു. എന്നാല്‍ വധശ്രമത്തില്‍ സിപി എം മുന്‍ ഓഫിസ് സെക്രട്ടറിയുടെ പങ്കാളിത്തം പാര്‍ട്ടി തലശ്ശേരി ഏരിയാ കമ്മിറ്റിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതാകട്ടെ അക്രമക്കേസില്‍ പങ്കില്ലെന്നു ആവര്‍ത്തിച്ചു പറയുന്ന സിപി എം കണ്ണൂര്‍ ജില്ലാനേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ ജിതേഷ്, മിഥുന്‍, ബ്രിട്ടോ എന്നിവരുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി തള്ളി. ഇവരെ ചോദ്യം ചെയ്യാനായി വിട്ടു കിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ഹരജി പിന്നീട് പരിഗണിക്കും.

 പ്രതിരോധം ദുര്‍ബലം, ഷംസീര്‍ ഒറ്റപ്പെടുന്നു

പ്രതിരോധം ദുര്‍ബലം, ഷംസീര്‍ ഒറ്റപ്പെടുന്നു


സാധാരണയായി പാര്‍ട്ടിയും നേതാക്കളും കൊലപാതകങ്ങളിലോ മറ്റു വധക്കേസുകളിലോ പ്രതികളാവുമ്പോള്‍ സി. പി. എം ഉയര്‍ത്താറുള്ള പ്രതിരോധം ഷംസീറിന്റെ കാര്യത്തിലുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെ ഷംസീര്‍ പാര്‍ട്ടി ജില്ലാഘടകത്തില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ തെക്കിബസാറില്‍ നടന്ന സേവ്‌റി നാണു രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ ജില്ലാസെക്രട്ടറി എം വി ജയരാജന്‍ പേരിനു മാത്രമാണ് ഈ വിഷയം പരാമര്‍ശിച്ചുള്ളൂ.

 ഷംസീറിനെതിരെയുള്ള ആരോപണം നിന്ദ്യമെന്ന്

ഷംസീറിനെതിരെയുള്ള ആരോപണം നിന്ദ്യമെന്ന്

ഷംസീറിനെതിരെ നടക്കുന്ന ആരോപണങ്ങള്‍ നിന്ദ്യമാണെന്നും നസീര്‍ വധശ്രമക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നുമാണ് ജയരാജന്‍ പറഞ്ഞത്. താന്‍ നസീറിനെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോയി കണ്ടതാണെന്നും എന്നാല്‍ വധശ്രമത്തില്‍ ഷംസീറിനു പങ്കുണ്ടെന്നു നസീര്‍ പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. സി. പി. എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ മത്സരിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ വെറുതെ പുകമറ സൃഷ്ടിക്കുകയാണ് ഈ ക്കാര്യത്തില്‍ ചെയ്യുന്നതും ജയരാജന്‍ വ്യക്തമാക്കി. എന്നാല്‍ നസീര്‍ വധശ്രമം കെ.സുധാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചാരണായുധമാക്കുകയും സി.പി. എമ്മിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടുന്നതില്‍ സി.പി. എം പതറുകയാണെന്നാണ് വിലയിരുത്തല്‍.

 ഷംസീര്‍ ഒരക്ഷരം മിണ്ടരുത്

ഷംസീര്‍ ഒരക്ഷരം മിണ്ടരുത്

ഇതിനിടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് എ. എന്‍ ഷംസീറിന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാനേതൃത്വം താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.വധശ്രമവുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്ന് ദിവസമായി പ്രമുഖ ചാനലുകളില്‍ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഈ ചര്‍ച്ചകളില്‍ അക്രമത്തിനിരയായ സി.ഒ.ടി നസീര്‍ പങ്കെടുക്കുന്നുണ്ട്. ഇതു അപകടകരമായ സാഹചര്യമാണെന്നും ചര്‍ച്ചയില്‍ ഇനിയും ഷംസീറും നസീറും മറ്റു പാര്‍ട്ടി വിരുദ്ധ രാഷ്ട്രീയ നിരീക്ഷകരും തമ്മില്‍ കൊമ്പുകോര്‍ത്താല്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കരുതെന്ന്

പ്രതികരിക്കരുതെന്ന്

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് ഷംസീര്‍ പൊതു പ്രതികരണങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. നിയമസഭാ സമ്മേളനത്തില്‍ ഷംസീറിനെ ചൊല്ലി പ്രതിപക്ഷം കാടിളക്കി ചര്‍ച്ച ചെയ്തിട്ടും ഈ യുവ എം. എല്‍. എ പ്രതികരിച്ചിട്ടില്ല. പകരം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. പൊലിസിനു നല്‍കിയ മൊഴിയില്‍ ഒരിടത്തും ഷംസീ റിനെ കുറിച്ച് പരാമര്‍ശമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+