കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഒടി നസീര്‍ വധശ്രമം: സിപിഎം പിടിച്ച പുലിവാല്, അറസ്റ്റ് പൊളിച്ചത് സിപിഎം നേതാക്കളുടെ വാദം!!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: സിഒടി നസീറിനു നേരെയുണ്ടായ അക്രമവും പോലീസ് അറസ്റ്റും സിപിഎമ്മിനു തലവേദനയാകുന്നു. നസീറിനെ അക്രമിച്ച സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്നും പറയുമ്പോഴും സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് നേതൃത്വത്തിന്റെ വാദം പൊളിയുകയാണ്. രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടാതെ പ്രതികളില്‍ നിന്നു വിലപ്പെട്ട വിവരങ്ങള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേക്ക്സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അമ്മയുടെ അനുഗ്രഹം തേടി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലേക്ക്


സിപിഎം വിടുകയും പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത വിരോധത്തിലാണ് നസീറിനെ അക്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. നസീറിനോട് കടുത്ത വൈരാഗ്യവും പ്രതികള്‍ക്കു ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രാദേശിക നേതാക്കളുടെ പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്. വെട്ടേറ്റ സംഭവം കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രണ്ടുപ്രാവശ്യം നസീറിനുനേരെ വടകര മണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ കൈയേറ്റവും അസഭ്യവര്‍ഷവും നടന്നിരുന്നു. സിപിഎം പ്രാദേശിക നേതാക്കളാണ് ഇതിനു പിന്നിലെന്ന് നസീര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

cotnaseer2-15

അക്രമം നടന്ന ദിവസം തന്നെ സിപിഎം ജില്ലാനേതൃത്വം പങ്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിലവിലെ അന്വേഷണം പുരോഗതി സിപിഎം നേതൃത്വത്തിനു തിരിച്ചടിയാകുന്ന അവസ്ഥയാണ്. വരും ദിവസങ്ങളിലും കൂടുതല്‍ സിപിഎം പ്രാദേശികപ്രവര്‍ത്തകര്‍ പിടിയിലാകും. സിപിഎമ്മിനു തെരഞ്ഞെടുപ്പില്‍ ഉണ്ടായ തോല്‍വിയും നസീര്‍ വധശ്രമത്തിലുïായ അറസ്റ്റും ഇരട്ടപ്രഹരമാണ് ഉïാക്കിയിരിക്കുന്നത്. പി ജയരാജന്‍, എഎന്‍ ഷംസീര്‍ എംഎല്‍എ തുടങ്ങിയ നേതാക്കള്‍ സീറിനെ കോഴിക്കോട് ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നത്. ഏതു അന്വേഷണത്തെയും നേരിടാന്‍ തയ്യാറെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന അറസ്റ്റ് പാര്‍ട്ടി തലത്തില്‍ പരിശോധിക്കേണ്ട അവസ്ഥയിലാണ് ജില്ലാ നേതൃത്വം.

English summary
COT Naseer murder attempt traps CPIM in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X