• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സിഒടി നസീര്‍വധശ്രമം; ഗൂഡാലോചന നടന്നത് ഷംസീറിന്റെ സഹോദരന്റെ കാറില്‍? എംഎല്‍എയുടെ മൊഴിയെടുക്കാന്‍ പോലിസ് നീക്കം തുടങ്ങി!

  • By Desk

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ തലശ്ശേരി എം. എല്‍. എ എ. എന്‍ ഷംസീറിന് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ടു നല്‍കി. ഷംസീറിനെ വിളിച്ചു വരുത്തി മൊഴിയെടുക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആഭ്യന്തരവകുപ്പില്‍ നിന്നും അനുമതി തേടിയിട്ടുണ്ട്. ഇതു ലഭിച്ചാലുടന്‍ എം. എല്‍. എയെ ചോദ്യം ചെയ്യാനായി വിളിക്കും.

6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ്‍ ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!

രാഗേഷിന്റെ മൊഴി തുമ്പായി

സി.ഒ.ടി നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ സഹോദരന്റെ ഇന്നോവ കാറില്‍വച്ചാണെന്ന അറസ്റ്റിലായ എന്‍.കെ രാഗേഷിന്റെ മൊഴിയാണ് അന്വേഷണ സംഘത്തിന് എം. എല്‍. എയുടെ പങ്കിനെ കുറിച്ചുള്ള സംശയമുണ്ടാകാന്‍ കാരണം.

ഗള്‍ഫിലുള്ള സഹോദരന്റെ ഈ കാര്‍ ഷംസീറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നേരത്തെ സി.പി. എം ഇ തലശ്ശേരി ഏരിയാകമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന രാഗേഷ് ഏറെക്കാലം ഈ വാഹനം ഓടിച്ചിരുന്നു. കേസില്‍ പിടിയിലായ മറ്റൊരു പ്രതി പൊട്ടിയന്‍ സന്തോഷും കാറില്‍വച്ചാണ് ഗൂഡാലോചന നടന്നതെന്ന കാര്യം സമ്മതിച്ചിരുന്നു.

എം. എല്‍. എയുടെ ഫോണ്‍ കോളുകള്‍

നസീര്‍ അക്രമിക്കപ്പെട്ട മെയ് 18നും ഇതിന്റെ അടുത്തദിവസവും പ്രതികളെ ഷംസീര്‍ ഒട്ടേറെത്തവണ ഫോണ്‍ ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങള്‍ സൈബര്‍ സെല്‍ പൂര്‍ണമായും ശേഖരിച്ചിട്ടുണ്ട്. ഈ കോളുകളാണ് ഷംസീറിനെ കുടുക്കാനുള്ള പൊലിസിന്റെ കൈയിലുള്ള തെളിവ്. ഇതോടെ ഒരുവട്ടം കൂടി നസീറിന്റെ മൊഴിയെടുക്കാന്‍ പൊലിസ് തീരുമാനിച്ചിരിക്കുകയാണ്. ഇതിനു പുറമേ പൊലീസ് കസ്റ്റഡിയിലെടുക്കും.

വീണ്ടും ഇന്നോവ

ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ അദ്ദേഹം ഓടിച്ച ബൈക്കില്‍ ഇടിച്ചു തെറിപ്പിച്ചത് പ്രതികള്‍ സഞ്ചരിച്ച ഇന്നോവയാണെങ്കില്‍ സി.ഒ.ടി നസീര്‍ വധശ്രമക്കേസിലും മറ്റൊരു ഇന്നോവ മുഴുനീളമുണ്ട്. ഗൂഢാലോചന നടക്കവെ ഇന്നോവ കാറില്‍ വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ രാഗേഷും ക്വട്ടേഷന്‍ ഏറ്റെടുത്ത സന്തോഷും മാത്രമാണ് ഉണ്ടായിരുന്നതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതാണ്മറ്റു തെളിവുകള്‍ ലഭിക്കാത്തതാണു കാരണം. നേരത്തെ ഈ കേസില്‍ കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവര്‍ കീഴടങ്ങിയിരുന്നു.തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത് ഇവര്‍ക്കായിരുന്നു.

എം.വി ഗോവിന്ദന്‍ വാക്കുപാലിക്കുമോ...

സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സി.പി..എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍ തലശ്ശേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പരസ്യമായി പ്രസംഗിക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ഈ കേസില്‍ കുടുങ്ങിയിട്ടും എം. എല്‍. എയ്‌ക്കെതിരെ ആരോപണമുയര്‍ന്നിട്ടും ഈക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് നേതൃത്വം. എം. എല്‍. എയുടെ അടുത്തയാളായി അറിയപ്പെടുന്ന വ്യക്തിയാണ് എന്‍.കെ രാഗേഷ്. അതേസമയം അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് പുല്യോട് ബ്രാഞ്ച് സെക്രട്ടറി കൂടിയായ എന്‍.കെ രഗേഷ് മൊഴി നല്‍കിയിരുന്നു.

English summary
COT Nazeer murder attempt case; Police have begun removing the MLA's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more