കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷംസീറിനു മേല്‍ ഒരുപരുന്തും പറക്കില്ല; പോലിസ് തെരയുന്ന ഇന്നോവയില്‍ വിലസുന്നു, ജില്ലാ കമ്മറ്റി യോഗത്തിനെത്തിയത് പോലീസി തിരയുന്ന കാറിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സിഒടി നസീര്‍ വധശ്രമക്കേസില്‍ പൊലിസ് തെരയുന്ന ഇന്നോവകാറില്‍ എഎന്‍ ഷംസീര്‍ എംഎല്‍എ വിലസുന്നു. നസീര്‍ വധശ്രമ കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പൊലിസ് പറയുന്ന കാറിലാണ് ഷംസീര്‍ യഥേഷ്ടം സഞ്ചരിക്കുന്നത്. എന്നാല്‍ വാഹനത്തിന് എംഎല്‍എയെന്ന് ബോര്‍ഡുവച്ചിട്ടില്ല. ശനിയാഴ്ച രാവിലെ കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിനായി ഷംസീറെത്തിയത് ഈ വാഹനത്തിലാണ്.

<strong>ആലത്തൂർ എംപിക്കോ തോറ്റമ്പിയ ചെന്താരകത്തിനോ ഇന്നോവ വാങ്ങിയതല്ല, ചർച്ച ചെയ്യേണ്ടത് മറ്റൊന്നെന്ന് ബൽറാം</strong>ആലത്തൂർ എംപിക്കോ തോറ്റമ്പിയ ചെന്താരകത്തിനോ ഇന്നോവ വാങ്ങിയതല്ല, ചർച്ച ചെയ്യേണ്ടത് മറ്റൊന്നെന്ന് ബൽറാം

എന്നാല്‍ കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ ഗൂഡാലോചന നടത്തിയ ഈ വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇതിനിടയിലാണ് ഈ വാഹനത്തില്‍ യാതൊരു കൂസലുമില്ലാതെ എം.എല്‍.എയുടെ സഞ്ചാരം. കെഎല്‍ 07 സി.ഡി 6887 ഇന്നോവ വാഹനത്തിലാണ് നസീറിനെ അക്രമിക്കാനുള്ളഗൂഢാലോചന നടന്നതെന്ന് പൊലിസ് പറഞ്ഞിരുന്നത്.

AN Shamseer

ഗൂഢാലോചന നടന്നത് എ.എന്‍ ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണെന്ന് നേരത്തെ പിടിയാലായ പ്രതികളില്‍ ഒരാളായ പൊട്ടി സന്തോഷാണ് പൊലിസിനു മൊഴി നല്‍കിയത്. ഗൂഢാലോചന നടന്ന ഈ വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് അ ന്വേഷണ സംഘത്തിന്റെ നിലപാട്.ഇതിന് ഇടയിലാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എഎന്‍ ഷംസീര്‍ എംഎല്‍എ ഇതേ ഇന്നോവ കാറില്‍ എത്തിയത്. എംഎല്‍എയെന്ന ബോര്‍ഡ് വെക്കാതെയാണ് ഇന്നോവ കാറില്‍ ഷംസീര്‍ യോഗത്തിനെത്തിയത്.

ഷംസീറിന്റെ സഹോദരന്‍ ഷഹീറിന്റെ ഉടമസ്ഥതയിലാണ് ഇന്നോവ കാര്‍. വധശ്രമക്കേസില്‍ ഷംസീറിന്റെ സഹോദരന്‍ ഷഹീറിനെയും ഇതുവരെ പൊലിസ് ചോദ്യം ചെയ്തിട്ടില്ല. സിഒടി നസീര്‍ വധശ്രമകേസില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴി അന്വേഷണ സംഘം എടുക്കുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല.ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറാണെന്നുംഅന്വേഷണ ഉദ്യോഗസ്ഥന് നാലാ തവണയും സിഒടി നസീര്‍ മൊഴി നല്‍കിയിരുന്നു.

ഷംസീറിന്റെ വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഉറപ്പു നല്‍കിയതായും നാലാം തവണ മൊഴി രേഖപ്പെടുത്തിയ ശേഷം നസീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് സിഒടി നസീറിന്റെ തീരുമാനം.

English summary
COT Nazeer murder attempt case; Shamsir rides in a police looking car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X