കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നസീര്‍ വധശ്രമക്കേസില്‍ കുറ്റപത്രം നല്‍കും; മുഖ്യപ്രതിയെ തേടി അന്വേഷണ സംഘം, മിഥുന്‍ കൂടി പിടിയിലായാല്‍ അന്വേഷണം അവസാനിപ്പിക്കും, ഷംസീർ എംഎൽഎക്കെതിരെ തക്കതായ തെളിവില്ല, വധശ്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം അവസാനഘട്ടത്തില്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ തുടരുന്ന കാവുംഭാഗം ചെറിയാണ്ടി വീട്ടില്‍ മൊയ്തു എന്ന സി മിഥുന്‍ കൂടി പിടിയിലായാല്‍ അന്വേഷണം അവസാനിപ്പിക്കുമെന്നാണ് പൊലിസ് പറയുന്നത്.

ട്രോളന്‍മാരെ ട്രോളി അബ്ദുള്ളക്കുട്ടി; തന്നെ വിമര്‍ശിക്കുന്നവര്‍ ചരിത്രബോധമില്ലാത്തവര്‍, ദേശീയ പുഷ്പമെന്നു ഇവര്‍ കേട്ടിട്ടില്ലേ...

വധശ്രമത്തിന്‌ രാഷ്ട്രീയവൈരാഗ്യമാണ് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തലശ്ശേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കുറ്റവാളികളാണ് വധശ്രമത്തിനു പിന്നിലെന്നും നസീര്‍ വധശ്രമത്തിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തന്നെ അക്രമിച്ചതിനു പിന്നില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കു പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഷംസീറിനെ ചോദ്യം ചെയ്യാനായുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലിസിന്റെ നിലപാട്.

ഉന്നത തല രാഷ്ട‌്രീയ ഇടപെടൽ

ഉന്നത തല രാഷ്ട‌്രീയ ഇടപെടൽ

ഇതിനു കാരണം ഉന്നത തലത്തിലുള്ള രാഷ്ട്രീയ ഇടപെടലാണെന്നാണ് നസീറിന്റെ ആരോപണം. അതുകൊണ്ടുതന്നെ പൊലിസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ടു അന്വേഷിപ്പിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് നസീര്‍ ഒരുങ്ങുന്നത്. എന്നാല്‍ പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമേ ഇങ്ങനെയൊരു നീക്കം നടത്തുകയുള്ളൂവെന്നാണ് സൂചന.

പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു

പ്രതികള്‍ തെളിവുകള്‍ നശിപ്പിച്ചു

നസീറിനെ വധിക്കാന്‍ പൊന്ന്യം കുണ്ടുചിറയിലെ പൊട്ടി സന്തോഷ്, സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറി കതിരൂര്‍ പുല്യോട്ടെ എന്‍.കെ നിവാസില്‍ എന്‍.കെ രാഗേഷ്, കൊളശ്ശേരിയിലെ കുന്നി നേരിമീത്തല്‍ വിപിന്‍ എന്ന ബ്രിട്ടോ, കൊളശ്ശേരിയിലെ മുക്കാളി മീത്തല്‍ വീട്ടില്‍ ജിതേഷ് എന്ന ജിത്തു, കാവുംഭാഗത്തെ മൊയ്തു എന്ന മിഥുന്‍ എന്നിവരാണ് പങ്കു വഹിച്ചതെന്നാണ് പൊലിസ് പറയുന്നത്.

ആയുധങ്ങൾ കണ്ടെത്താനായില്ല

ആയുധങ്ങൾ കണ്ടെത്താനായില്ല

ഇവരില്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ള ബ്രിട്ടോവിനെയും ജിത്തുവിനെയും ചോദ്യം ചെയ്തതില്‍ ലഭിച്ച വിവരങ്ങള്‍ ഉറപ്പിക്കാന്‍ ഇരുവരെയും കൂട്ടി കൊളശ്ശേരിയിലെ വീട്ടിലും കോഴിക്കടയിലും കുണ്ടുചിറ അണക്കെട്ടിനടുത്തും എത്തിച്ചുവെങ്കിലും ആയുധങ്ങള്‍ കണ്ടെടുക്കാനായില്ല. നസീറിനെ ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചെറിഞ്ഞത് കുണ്ടുചിറയിലെ അണക്കെട്ടിലാണെന്ന് ബ്രിട്ടോയും ജിത്തുവും വെളിപ്പെടുത്തിയിരുന്നു.

ബ്രിട്ടോ സ്വര്‍ണക്കടത്ത്‌കേസിലും പ്രതി

ബ്രിട്ടോ സ്വര്‍ണക്കടത്ത്‌കേസിലും പ്രതി

ബ്രിട്ടോയെന്നുവിളിക്കുന്ന വിപിന്‍ നേരത്തെ കൊളശ്ശേരിയിലെ ഒരു കൊലപാതകക്കേസില്‍ പ്രതിയായിരുന്നു. ഈ കേസിപ്പോള്‍ വിചാരണ ഘട്ടത്തിലാണുള്ളത്. അന്തര്‍ സംസ്ഥാന സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബ്രിട്ടോവിന് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കിടയില്‍ കോഴിക്കോട് കൊടുവള്ളിക്കാരുടെ കടത്ത് സ്വര്‍ണ്ണം തട്ടിപ്പറിച്ച സംഭവത്തില്‍ ബ്രിട്ടോയുമുണ്ടായതായി പറയപ്പെടുന്നു. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടന്നിട്ടില്ലെന്നാണ് തലശ്ശേരി പോലീസിന് ലഭിച്ച വിവരം. ഈ ഇടപാടില്‍ ഇയാള്‍ക്ക് രണ്ട് ലക്ഷം രൂപ ലഭിച്ചതായും സൂചനയുണ്ട്.

മിഥുൻ ബ്രിട്ടോയു‌െ ഉറ്റ ചങ്ങാതി

മിഥുൻ ബ്രിട്ടോയു‌െ ഉറ്റ ചങ്ങാതി

ബ്രിട്ടോയുടെ ഉറ്റ ചങ്ങാതിയാണ് പോലീസ് തിരയുന്ന മൊയ്തു എന്ന മിഥുന്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ ഹൈവേയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘങ്ങളുമായി ബന്ധപ്പെട്ടാണ് മൊയ്തുവിന്റെ പ്രവര്‍ത്തനം. തമിഴ്‌നാട് പോലീസ് തിരയുന്നതിനാലാണ് ഇയാള്‍ തലശ്ശേരി പോലീസിന് പിടി നല്‍കാത്തതത്രെ. നസീറിനെ അടിച്ചു ഭയപ്പെടുത്താന്‍ മാത്രമാണ് ഗൂഢാലോചനക്കാര്‍ നിര്‍ദ്ദേശിച്ചതത്രെ. എന്നാല്‍ ഉപകരാര്‍ ഏറ്റെടുത്ത വര്‍ആയുധങ്ങളോടെ ആക്രമിക്കുകയായിരുന്നുവത്രെ. ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് ബ്രിട്ടോയും ജിത്തുവും പറഞ്ഞതെന്നറിയുന്നു.

English summary
COT Nazeer murder attemptr case; Investigation team looking for prime accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X