റബ്ബർ വില കൂടിയപ്പോൾ തട്ടിപ്പും കൂടി: വിപണിയിലേക്ക് വ്യാജ ഷീറ്റുകള്‍ എത്തിക്കുന്നു
പേരാവൂർ : കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിലെ വിപണിയിൽ വ്യാജർ റബ്ബർ ഷീറ്റുകൾ വിൽപനയ്ക്കായി എത്തുന്നത് വ്യാപാരികളെ വെട്ടിലാക്കുന്നു. നിരവധി പേരാണ് ഇത്തരം റബ്ബർ ഷീറ്റുകൾ വാങ്ങി വഞ്ചിതരായത്. ഒറ്റനോട്ടത്തില്‍ രൂപത്തിലും നിറത്തിലും ഗ്രേഡ്ഷീറ്റ് പോലെ തോന്നിക്കുന്ന വ്യാജ ഷീറ്റുകളാണ് വിപണിയിലെത്തുന്നത്.
മലയോര മേഖലയിലെ പ്രധാന ടൗണുകളിലെ റബര്‍ വ്യാപര കേന്ദ്രങ്ങളിലെല്ലാം ഇത്തരം വ്യാജ റബ്ബര്‍ ഷീറ്റുകള്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉളിക്കല്‍ ടൗണില്‍ വില്‍പ്പനയ്ക്ക് കൊണ്ടു വന്ന ഷീറ്റുകളുടെ കൂട്ടത്തിലും വ്യാജന് ഇടം പിടിച്ചു. കാഴ്ച്ചയില്‍ ഗ്രേഡ് ഷീറ്റിന് സമാനമായ രീതിയിലായതിനാല്‍ സുക്ഷ്മതയോടെ പരിശോധിച്ചാല്‍ മാത്രമെ വ്യാജനെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. സാധാരണ റബര്‍ ഷീറ്റ് മെഷനില്‍ അടിച്ചെടുത്ത് പുക കൊള്ളിച്ചോ വെയിലത്തോ ഉണക്കിയെടുക്കുന്ന ഷീറ്റുകള്‍ക്ക് സമാനരീതിലുള്ളതാണ് ഈ വ്യാജ ഷീറ്റുകളും. ഇതിനാല്‍ത്തന്നെ യാഥാര്‍ത്ഥ ഷീറ്റുകളുടെ കൂട്ടത്തില്‍ നിന്നും ഇവയെ എളുപ്പത്തില്‍ തിരിച്ചറിയാനും കഴിയില്ല.

കഴിഞ്ഞ ദിവസം ഉളിക്കല്‍ ടൗണിലെ ഒരു റബര്‍ വ്യാപര സ്ഥാപനത്തില്‍ വിൽപനക്കായി കൊണ്ടുവന്ന ഷീറ്റില്‍ ഉണ്ടായിരുന്ന വ്യാജന് ഒരു കിലോയിലധികം തോക്കും ശ്രദ്ധയില്‍ പെട്ടതാണ് റബ്ബറില്‍ വ്യാജന് ഉണ്ടെന്ന കാര്യം തിരിച്ചറിയാന്‍ ഇടയാക്കിയത്. ഗ്രേഡ് ഷീറ്റുകളുടെ കൂട്ടത്തില്‍ പെട്ട വ്യാജന് തൂക്കം കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വ്യാപാരി ഇത് ലോട്ടിലേക്ക് മാറ്റി. മഴക്കാലമായതിനാല്‍ ഉണക്കം കുറഞ്ഞതായിരിക്കും തൂക്കകൂടുതലിന് കാണമെന്ന് വില്‍പ്പനക്കാരനും പറഞ്ഞു. കടയുടമ വിലകണക്കാക്കി പണം അക്കൗണ്ടിലേക്ക് അയക്കാമെന്ന് പറഞ്ഞപ്പോള്‍ പണം കൈയില്‍ തരണമെന്നും പണത്തിന് ആവശ്യമുണ്ടെന്നും വില്‍പ്പനക്കായി എത്തിച്ചയാള്‍ പറഞ്ഞു.
കൈയില്‍ തരാന്‍ പണമില്ലാഞ്ഞതിനാല്‍ ഷീറ്റ് വില്‍പ്പനക്കായി എത്തിച്ചയാള്‍ ഷീറ്റ് മറ്റൊരു കടയില്‍ വിൽപന നടത്തി പണം കൈയോടേ വാങ്ങി പോവുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഇവ വ്യാജ ഷീറ്റാണെന്ന് മനസിലായത്. വള്ളിത്തോടിലും മണിക്കടവിലും ഇത്തരത്തിലുള്ള വ്യാജഷീറ്റുകള് വാങ്ങി വ്യാപാരികള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അക്കൗണ്ടില്‍ പണം വാങ്ങിയാല്‍ ആളെതിരിച്ചറിയാന്‍ സാധിക്കുമെന്നതിനാലാണ് പണമായി കൈയില്‍ തന്നെ തരാന്‍ ആവശ്യപ്പെടുന്നത്. മലയോരത്തെ ഏതോ ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള വ്യാജന് പ്രത്യക്ഷപ്പെടുന്നതെന്നാണ് സംശയിക്കുന്നത്.
സാധാരണ ഗ്രേഡ് ഷീറ്റ് 450 മുതല്‍ 600വരെ ഗ്രാം തൂക്കമാണ് ഉണ്ടാവുക. റബര്‍ബോര്‍ഡ് 450നും 550 ഗ്രാമിനും ഇടയിലുള്ള ഷീറ്റുകളാണ് ഗ്രേഡായി കണക്കാക്കുന്നത്. റബര്‍ പാലിനൊപ്പം മറ്റെന്തോ വസ്തു ചേര്‍ത്താണ് വ്യാജന് ഉണ്ടാക്കുന്നത്. ഇതാണ് തൂക്കകൂടുതലിന് കാരണം. വ്യാജന് ഷീറ്റുകള്‍ വലിച്ചാല്‍ കീറുകയും വെള്ളത്തിലിട്ടാല്‍ മുങ്ങിപോവുകയും ചെയ്യുന്നു. സാധാരണ ഷിറ്റുകള്‍ വലിച്ചാല്‍ കീറുകയുമില്ല വെള്ളത്തിലിട്ടാല്‍ പൊങ്ങി കിടക്കുകയും ചെയ്യുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
റബര്‍ പാലിനൊപ്പം ചോക്ക് പൊടിയോ മറ്റൊ ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇവര്‍ പറയുന്നത്. റബറിന് കിലോയ്ക്ക് 250ലോക്ക് ഉയര്‍ന്നപ്പോഴാണ് വ്യാജനും പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിനിടയില്‍ കിലോയ്ക്ക് 60രൂപയോളം ഇടിഞ്ഞു. വ്യാജന്മാര് ഉണ്ടായതോടെ എല്ലാ ഷീറ്റുകളും പരിശോധിക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications