കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസുകാരുടെ പോസ്റ്റല്‍ വോട്ട്: ബേക്കലില്‍ വന്‍തിരിമറി, യുഡിഎഫ് അനുകൂലികള്‍ക്കു ബാലറ്റ് കിട്ടിയില്ല

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സര്‍ക്കാരിനെയും ഇലക്ഷന്‍ കമ്മിഷനെയും കുരുക്കിലാക്കി പൊലിസിലെ വോട്ടിങ് വിവാദം. പോസ്റ്റല്‍ ബാലറ്റിലെ തിരിമറിക്കു പിന്നാലെ ചില പൊലിസുകാര്‍ക്കു പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്നും പരാതിയുയര്‍ന്നു.

മോദിയുടെ അച്ഛാദിന്‍ വാദം പൊളിച്ച് കണക്കുകള്‍; തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ,പുറത്തുവിടാതെ കേന്ദ്രംമോദിയുടെ അച്ഛാദിന്‍ വാദം പൊളിച്ച് കണക്കുകള്‍; തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ,പുറത്തുവിടാതെ കേന്ദ്രം

നേരത്തെ പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ഇടത് അനുകൂല സംഘടന തിരിമറി നടത്തിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയിലാണ് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന് പരാതിയുമായി കാസര്‍കോട്ടെ പൊലിസുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. ബേക്കല്‍ പൊലിസ് സ്റ്റേഷനിലെ 33 ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. 13 ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി യുഡിഎഫ് അനുകൂലികളായ പൊലിസുകാര്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

 postalvote-15576767

പൊലിസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ പരാതി പുറത്ത് വരുന്നത്. ഇതിന് പുറമേ പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് അട്ടിമറിച്ച സംഭവത്തില്‍ ഐആര്‍ ബറ്റാലിയന്‍ കമാന്‍ഡോ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

വൈശാഖിനെതിരെ കേസും വകുപ്പുതല അച്ചടക്ക നടപടിയുമെടുക്കാനും മറ്റു 4 പേര്‍ക്കെതിരെ അന്വേഷണം നടത്താനും ഡിജിപി ലോക്‌നാഥ് ബഹ്‌റയോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരമായിരുന്നു നടപടി. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ വൈശാഖിനു പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.

പോസ്റ്റല്‍ ബാലറ്റ് കുറ്റമറ്റ രീതിയില്‍ വിതരണം ചെയ്യണമെന്ന സര്‍ക്കുലര്‍ പാലിക്കുന്നതില്‍ ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ വീഴ്ച വരുത്തിയോ എന്നതും അന്വേഷിക്കും.പൊലിസുകാര്‍ക്കു പുറമെ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള മറ്റു ഉദ്യോഗസ്ഥന്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. വ്യക്തമായ തെളിവുകളോടെ ഈക്കാര്യം ഉന്നയിക്കാനാണ് യു.ഡി. എഫ് തീരുമാനം.വരുംദിനങ്ങളില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഇരട്ടവോട്ടുകളെ കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലിനു യു.ഡി. എഫ് ഒരുങ്ങുന്നുവെന്നാണ് സൂചന.

English summary
Coup in postal ballots of police officers in Bekkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X