Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മയക്കുമരുന്നുമായി പിടിയിലായി ദമ്പതികള്‍

തലശേരി: തലശേരി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ എയ്ഡ് പോസ്റ്റില്‍ തലശേരി ടൗണ്‍പൊലിസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ അഞ്ചുലക്ഷം രൂപ വിപണിമൂല്യമുള്ള ബ്രൗണ്‍ഷുഗറുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍. തലശേരി മട്ടാമ്പ്രം സ്വദേശി യൂനുസ്(35) ഭാര്യ മട്ടന്നൂര്‍ സ്വദേശിനി റഷീദ(31) എടക്കാട് സ്വദേശി സുജീഷ് (33) എന്നിവരാണ് പിടിയിലായത്.

പ്രിന്‍സിപല്‍ എസ്.ഐ സി. ജയനും എ.എസ്.പിയുടെ സ്പെഷ്യല്‍ സംഘവും ലഹരി വിരുദ്ധ സേനയുമാണ് ഇവര്‍ മംഗ്ളൂരില്‍ നിന്നും മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ല ഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ പിടികൂടിയത്. പരിശോധനയ്ക്കിടെ റഷീദ ബോധരഹിതയായിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

kannur

യൂനിസിന്റെയും സുജീഷിന്റെയും ബാഗില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. റഷീദയില്‍ നിന്ന് 50000 രൂപയും പിടിച്ചെടുത്തു. വൈകിട്ടോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ നടപടികള്‍. വടകര നാര്‍ കോട്ടിക്ക് കോടതിയില്‍ നടക്കും. വന്‍കിടലഹരി റാക്കറ്റുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലിസ് പറഞ്ഞു.

100 ഗ്രാം ബ്രൗണ്‍ ഷുഗറും 50 ഗ്രാം കറുപ്പുമായി മൂന്നു പേര്‍ പിടിയില്‍. വെളളിയാഴ്ച്ച രാവിലെ എട്ടരയോടെ ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാരെ കേന്ദ്രീകരിച്ചുപൊലിസ് തലശേരി റെയില്‍വേ എയ്ഡ് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ഇവരോടൊപ്പം ഒരുകുട്ടിയുമുണ്ടായിരുന്നു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെസാന്നിധ്യത്തിലാണ് പൊലിസ് മയക്കുമരുന്ന് കണ്ടെടുത്തത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യൂനുസിന്റെ നീക്കങ്ങള്‍ നേരത്തെ പൊലിസ് നിരീക്ഷിച്ചുവരികയായിരുന്നു.

തലശേരി മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടെയിലും യുവാക്കള്‍ക്കിടെയിലും മയക്കുമരുന്ന് വില്‍പന നടത്തുന്നത് ഈയാളാണെന്ന പരാതിയുയര്‍ന്നിരുന്നു. ഇതോടെയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി പൊലിസ് യൂനുസിന്റെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചത്. ഈയാള്‍ മംഗളൂര് കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. യൂനുസിനൊപ്പം പൊലിസ് പിടിയിലായ റഷീദ ഇയാളുടെ രണ്ടാംഭാര്യയാണ്. തലശേരി നഗരത്തില്‍ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലിസും എക്‌സൈസും മയക്കുമരുന്ന് കണ്ടെത്താനുളള റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+