Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിക്ക് നടുക്കമായി മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍, വയോധിക ദമ്പതികള്‍ക്ക് ജീവന്‍ നഷ്ടമായി

തലശേരി: തലശേരിക്ക് നടുക്കമായി മേപ്പാടി മുണ്ടക്കൈയ്യിലെ ഉരുള്‍പൊട്ടല്‍. മുണ്ടക്കൈയിലെ ഉരുള്‍ പൊട്ടലില്‍ ഇരയായി ജീവന്‍ നഷ്ടമായവരില്‍ തലശേരി ചേറ്റം കുന്ന് സ്വദേശിയായ വയോധികനും ഭാര്യയുമുണ്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് തലശേരി കേട്ടത്. തലശേരി നഗരത്തിലെ ചേറ്റംകുന്നില്‍ നിന്നും വയനാട് മേപ്പാടിയിലേക്ക് കുടിയേറിയ പാര്‍ത്ഥനാ (77) ണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നന്ദയെ യുടെ (67) മൃതദേഹവും മുണ്ടക്കൈയ്യില്‍ നിന്നും വ്യാഴാഴ്ച്ച രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

ഇതില്‍ പാര്‍ത്ഥന്റെ മൃതദേഹം നേരത്തെ നടത്തിയ തെരച്ചിലില്‍ ലഭിച്ചിരുന്നു. ഇതിനു ശേഷം നടത്തിയ തെരച്ചിലിലാണ് ഭാര്യയുടെ മൃതദേഹം അതേ സ്ഥലത്തു നിന്നു തന്നെ മണ്ണും പാറയും മൂടിയ നിലയില്‍ കണ്ടെത്തിയത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാര്‍ത്ഥന്‍ വയനാട്ടില്‍ ഒരു കാപ്പിതോട്ടം വിലക്ക് വാങ്ങി തലശേരിയില്‍ നിന്നും കുടിയേറിയത്.

kannur-couples-death

അവിടെ കാപ്പി എസ്റ്റേറ്റും വീടുമായി കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പാര്‍ത്ഥന്റെ വീട് ഒലിച്ചു പോവുകയായിരുന്നു. പാര്‍ത്ഥന്റെ മൃതദേഹം നേരത്തെ കണ്ടുകിട്ടിയെങ്കിലും ഭാര്യ നന്ദയെ കുറിച്ചു യാതൊരു വിവരവും ലഭിച്ചിരുന്നില്ല

ഇതേ തുടര്‍ന്നാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തി അതേ സ്ഥലത്തു നിന്നും കണ്ടെത്തിയത്. വീടിന്റെ അവശിഷ്ടങ്ങള്‍ മാറ്റിയപ്പോഴാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വയോധികരായ ദമ്പതികള്‍ തനിച്ചാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവരുടെ മക്കളായ വൈഷ്ണവ് രാഹുല്‍ കാനഡയിലും മറ്റൊരു മകള്‍ വര്‍ഷ അര്‍ജുന്‍ കൊച്ചിയിലുമാണ് താമസിക്കുന്നത്.പാര്‍ത്ഥന്റെ മൃതദേഹം ജന്മനാടായ ചേറ്റംകുന്നിലെത്തിച്ചു സംസ്‌കരിച്ചു.

നന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം സംസ്‌കരിക്കുമെന്ന് ദുരന്ത നിവാരണ പ്രവര്‍ത്തകര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നും നിരവധി സംഘടനകളുടെ ബാനറില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വയനാട് മുണ്ടക്കൈയിലുണ്ട്. കണ്ണൂര്‍ കോര്‍പറേഷന്‍, ജില്ലാപഞ്ചായത്ത് തുടങ്ങി ഒട്ടേറെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും രാഷ്ട്രീയപാര്‍ട്ടി സംഘടനകളും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ അവശ്യസാധനങ്ങള്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+