കണ്ണൂര്‍ കലക്ടറേറ്റില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എ. എന്‍ ഷംസീര്‍ ഉള്‍പ്പെടെയുളള പ്രതികളെ കോടതി വിട്ടയച്ച

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ 2012-മാര്‍ച്ച് 21-ന് എല്‍.ഡി. എഫ് യുവജനസംഘടനകളുടെ നേതൃ്ത്വത്തില്‍ കലക്ടറേറ്റ്ിലേക്ക് നടത്തിയ മാര്‍ച്ചിനിടെ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ മുഴുവന്‍ പ്രതികളെയും കണ്ണൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് രാജീവന്‍ വാച്ചാല്‍ വെറുതെ വിട്ടയച്ചു. അന്നത്തെ ഡി.വൈ. എഫ്. ഐ നേതാവും ഇന്നത്തെ സ്പീക്കറുമായ അഡ്വ. എ. എന്‍ ഷംസീറാണ് കേസിലെ ഒന്നാം പ്രതി.
മറ്റുപ്രതികളായ എ. ഐ. വൈ. എഫ് നേതാവും ഇപ്പോള്‍ അഡീഷനല്‍ പ്രൊസിക്യൂട്ടറുമായ അഡ്വ.പി. അജയകുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ്കുര്യന്‍, എ. ഐ. വൈ,. എഫ് നേതാവ് മഹേഷ് കക്കോത്ത്, സി.പി. എം വളപട്ടണം ലോക്കല്‍സെക്രട്ടറി ഷക്കീല്‍, ചിറക്കല്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് പി.പ്രശാന്ത്, സി.പി. എം പയ്യന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗംപി.സന്തോഷ്, എ.രാജേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്്, സി.പി. എം സിറ്റിലോക്കല്‍ കമ്മിറ്റിയംഗം ഷഹറാസ് എന്നിവര്‍ ഉള്‍പ്പെടെ 84തിരിച്ചറിഞ്ഞ പ്രതികളും 416 തിരിച്ചറിയാത്ത പ്രതികളും ഉള്‍പ്പെടെ അഞ്ഞൂറ് പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ പി.സന്തോഷിനെതിരെ കോടതി അറസ്റ്റു വാറന്‍ഡ് പുറപ്പെടുവിപ്പിച്ചിരുന്നു.
പ്രകടനമായി എത്തിയവര്‍ കലക്ടറേറ്ററിന്റെ ചുറ്റുമതലും ഗേറ്റും തകര്‍ക്കുകയും പ്‌ളാനിങ് ഓഫീസിലെ കംപ്യൂട്ടറുകളും മറ്റും തകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ക്കു നാശനഷ്ടം വരുത്തുകയും കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലിസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ നശിപ്പിക്കുകയും പതിനഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമാണ് കേസ്.
പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരമുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് കേസെടുത്തിരുന്നത്. ഈകേസില്‍ മൊത്തം 16-ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചതിനു ശേഷമാണ് കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിച്ചിരുന്നത്.
അന്നത്തെ കണ്ണൂര്‍ ടൗണ്‍ സി. ഐയായിരുന്ന പി.സുകുമാരന്‍, യു. പ്രേമന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ സി. എം ഗോപിനാഥന്‍തുടങ്ങി 39-സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കണ്ണൂര്‍ ടൗണ്‍ എസ്. ഐയായിരുന്ന ജി. ഗോപകുമാര്‍ ചാര്‍ജ് ചെയ്ത കേസ് എസ്. ഐയായിരുന്ന കെ.പി.ടി ജലീലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എതിര്‍കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകരായ ബി.പി ശശീന്ദ്രനും സി.രേഷ്മയുമാണ് ഹാജരായത്.












Click it and Unblock the Notifications