പീഢന കേസിലെ ജാമ്യം കോടതി റദ്ദാക്കി: കണ്ണൂർ കോർപറേഷൻ കൗൺസിലറെ പിടികൂടാൻ വാറൻഡ്
കണ്ണൂർ: വനിതാ ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കൗൺസിലർക്കെതിരെ പൊലീസ് നടപടി തുടങ്ങി. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെവനിതാ സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.വികൃഷ്ണകുമാറിന് കീഴ്ക്കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്.

ഇതിന് പിന്നാലെ കൗൺസിലറെ കാണാതാവുകയായിരുന്നു. അറസ്റ്റ് വാറൻഡ് പൊലീസിന് കൈമാറാനിരിക്കെയാണ് കൃഷ്ണകുമാർ വീണ്ടും ഒളിവിൽ പോയത്.. കീഴ്കോടതി നൽകിയ ജാമ്യം ജില്ലാ കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കൃഷ്ണകുമാർ വീണ്ടും അറസ്റ്റിലാവുകയോ കോടതിയിൽ ഹാജരാവുകയോ വേണം. എന്നാൽ വാറൻഡ് പൊലീസിന് ലഭിക്കുന്നതിന് മുൻപ് തന്നെ കൃഷ്ണകുമാർ നാടുവിട്ടതായാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്.
കഴിഞ്ഞ ജൂലായ് 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘത്തിലെ മുൻ ജീവനക്കാരനായ കൃഷ്ണകുമാർ യുവതിയെ ഓഫിസ് മുറിയിൽ വെച്ചു കടന്നു പിടിക്കുകയും ലൈംഗികമായി പീഢിപിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തിൽ യുവതി എടക്കാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കൃഷ്ണകുമാർ നാടു വിടുകയായിരുന്നു. ആദ്യം മാനന്തവാടിയിലും പിന്നീട് ഗൂഡല്ലൂർ, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞതിനു ശേഷം ബംഗ് ളുരിൽ നിന്നാണ് പൊലീസ് കൃഷ്ണകുമാറിനെ അറസ്റ്റു ചെയ്യുന്നത്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയതിനു ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് പ്രൊസിക്യൂഷൻ സമർപ്പിച്ച മുൻകൂർ ജാമ്യ പുനർ പരിശോധനാ ഹരജിയിലാണ് ജാമ്യം റദ്ദു ചെയ്തു കൊണ്ടുള്ള വിധി വന്നത്.
എ പി.ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ എടക്കാട് സി.ഐ സത്യനാഥൻ, എ.എ. സ്ഐമാരായ പ്രവീൺ, സുജിത്ത്, എസ്.പി. ഒ സൂരജ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം നടന്നത്. സാധാരണ ഗതിയിൽ പീഡനം നടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സി.ഡി രൂപത്തിലാക്കിയാണ് പൊലീസ് കോടതിയിൽ നൽകുന്നത്. എന്നാൽ ഇത്തവണ സ്ക്രിപ്റ്റ് രൂപത്തിലാക്കിയാണ് കോടതിയിൽ നൽകിയത്. എല്ലാ തെളിവുകളും ഹാജരാക്കിയിട്ടും കീഴ്കോടതി കുറ്റാരോപിതന് ജാമ്യം നൽകിയതോടെയാണ് എടക്കാട് സി.ഐ യുടെ നേതൃത്വത്തിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോടതിയിൽ പുന:പരിശോധനാ ഹരജി നൽകിയത്. വാറൻഡ് ലഭിച്ചയുടൻ കൃഷ്ണകുമാറിനെ അന്വേഷിച്ചു കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. കൃഷ്ണകുമാർ റിമാൻഡിലായാൽ കൗൺസിലർ സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതൽ ശക്തമായി ഉയരും. ഇതു ഭരണകക്ഷിയായ യു.ഡി.എഫിനെ കൂടുതൽ പ്രതിരോധത്തിലാക്കുമെന്നാണ് സൂചന കണ്ണൂർ കോർപറേഷൻ കൗൺസിലറായ കൃഷ്ണ കുമാർ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി കൂടിയാണ് പീഡന കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.












Click it and Unblock the Notifications