കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂൂരിലെ വളപ്പില്‍ യാക്കൂബ് വധക്കേസ്: 18ന് വിധിപറയും, പ്രതിപ്പട്ടികയില്‍ വത്സന്‍ തില്ലങ്കേരിയും!!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ആര്‍.എല്‍ ബൈജു ഈ മാസം 18 ന് പ്രഖ്യാപിക്കും. കേസിലെ പ്രൊസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിയിരുന്നു. പ്രതികളെ കോടതി മുന്‍പാകെ ചോദ്യം ചെയ്യുകയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളെ കോടതി മുന്‍പാകെ വിസ്തരിക്കുകയും ചെയ്തിരുന്നു. 24 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചു.

പാലം പണിക്കിടെ വാര്‍ക്കകമ്പികള്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു: സംഭവം പാലക്കാട് പുതുപ്പരിയാരത്ത്!!പാലം പണിക്കിടെ വാര്‍ക്കകമ്പികള്‍ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു: സംഭവം പാലക്കാട് പുതുപ്പരിയാരത്ത്!!

ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ 16 പേരാണ് കേസിലെ പ്രതികള്‍. 2006 ജൂണ്‍ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയ പുരയില്‍ ജമീലയുടെ വീട്ടു വരാന്തയില്‍ ഇരിക്കുന്ന സമയത്താണ് പ്രതികള്‍ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത.് ഇരുമ്പുവടി, വടിവാള്‍ തുടങ്ങിയ ആയുധങ്ങളും ബോംബുമായെത്തിയ അക്രമി സംഘം നടത്തിയ അക്രമത്തില്‍ കല്ലിക്കണ്ടി ബാബുവിനും സഹോദരന്‍ കല്ലിക്കണ്ടി സുഭാഷിനും പരിക്കേറ്റിരുന്നു. അക്രമി സംഘം എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയില്‍ പതിക്കുകയും യാക്കൂബ് തലശ്ശേരി ജനറലാശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയുമായിരുന്നു.

valsanthillankeri-155

സംഭവത്തിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിലങ്ങേരി ശങ്കരന്‍ മാസ്റ്റര്‍, വിലങ്ങേരി മനോഹരന്‍ എന്ന മനോജ്, തെക്കന്‍ വീട്ടില്‍ വിജേഷ് എന്ന പുതിയ വീട്ടില്‍ വിജേഷ്, കൊട്ടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍, പി.കാവ്യേഷ്, പന്നിയോടന്‍ ജയകൃഷ്ണന്‍, കുറ്റിയാടന്‍ ദിവാകരന്‍, എസ്.ടി സുരേഷ്, പി.കെ പവിത്രന്‍ എന്ന ആശാരി പവിത്രന്‍, പുത്തന്‍ വീട്ടില്‍ മാവില ഹരീന്ദ്രന്‍, കെ.കെ പപ്പന്‍ എന്ന പത്മനാഭന്‍, എസ്.ടി സജീഷ്, കൊഴുക്കുന്നേല്‍ സജീഷ്, പടയന്‍കുട്ടി വല്‍സന്‍, വള്ളി കുഞ്ഞിരാമന്‍, കിഴക്കെ വീട്ടില്‍ ബാബു എന്ന തുഫടന്‍ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ കെ.പി ബിനീഷയാണ് ഹാജരാവുന്നത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. എന്‍.ഭാസക്കരന്‍ നായര്‍, അഡ്വ. ജോസഫ് തോമസ്, അഡ്വ. ടി.സുനില്‍കുമാര്‍, അഡ്വ. പി പ്രേമരാജന്‍ എന്നിവരാണ് ഹാജാരാവുന്നത്. യാക്കൂബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം തില്ലങ്കേരി കാര്‍ക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തില്‍ വെച്ച് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗുഢാലോചന നടത്തിയെന്നായിരുന്നു പരാതി. യാക്കൂബിനെ കൊലപ്പെടുത്താനുള്ള ഗുഢാലോചന അവിടെ വെച്ച് നടന്നെന്ന പരാതിയെ തുടര്‍ന്നാണ് വത്സന്‍ തില്ലങ്കേരിയെ പ്രതി ചേര്‍ത്തിരുന്നത്.

English summary
Court cosiders CPIM leader's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X