കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കൊട്ടിയൂര്‍ ബലാത്സംഗക്കേസില്‍ വിചാരണയ്ക്കിടെ കൂറുമാറിയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ തലശ്ശേരി കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വ്യാജമൊഴി നല്‍കിയ കുറ്റത്തിനാണ് കേസ്. ഫാദര്‍ റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വിചാരണയ്ക്കിടെ പെണ്‍കുട്ടിയ്‌ക്കൊപ്പം മാതാപിതാക്കളും കൂറുമാറിയിരുന്നു. പ്രോഷിക്യൂഷന്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. ഇതിന് മാതാപിതാക്കള്‍ മതിയായ വിശദീകരണം നല്‍കാത്തതിനാലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

അതേസമയം, സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. തലശ്ശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.മൂന്ന് വകുപ്പുകള്‍ക്കുമായി 60 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. എന്നാല്‍ ഇത് ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. ഫലത്തില്‍ 20 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

-photo-201

എല്‍ഒസിയിലെ വ്യാപാരത്തിന് കാലിഫോര്‍ണിയ ബദാം: ഭീകരര്‍ പണമുണ്ടാക്കുന്നത് അതിര്‍ത്തിയിലെ വ്യാപാരം വഴി!!എല്‍ഒസിയിലെ വ്യാപാരത്തിന് കാലിഫോര്‍ണിയ ബദാം: ഭീകരര്‍ പണമുണ്ടാക്കുന്നത് അതിര്‍ത്തിയിലെ വ്യാപാരം വഴി!!

പീഡനകേസിലെ മറ്റ് 6 പ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് 6 പ്രതികളെ വെറുതെ വിട്ടത്. ഫാദര്‍ റോബിനെതിരെയുള്ള എല്ലാ കുറ്റങ്ങളും കോടതി ശരിവെച്ചു. പതിനാറ് വയസ്സായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരിക്കെതിരായ കേസ്. പോലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി റിമാന്റിലായിരുന്നു. പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് റോബിന്‍ വടക്കുംചേരി തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലും തെളിഞ്ഞിരുന്നു. കേസില്‍ പത്ത് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും മൂന്നുപേരെ സുപ്രീം കോടതി വിട്ടയച്ചിരുന്നു.


കോടതിയില്‍ വാദം നടക്കുന്നതിനിടെ സ്വന്തം താത്പര്യപ്രകാരമാണ് റോബിനുമായി ശാരീരികമായി ബന്ധപ്പെട്ടതെന്നും തന്റെ യഥാര്‍ത്ഥപ്രായം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളതല്ലെന്നും പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു. എന്നാല്‍ പ്രായം പരിശോധിക്കാനുള്ള ശാസ്ത്രീയപരിശോധനകള്‍ക്ക് വിധേയയാകാന്‍ തയ്യാറല്ലെന്നായിരുന്നു പിന്നീട് പെണ്‍കുട്ടിയുടെ നിലപാട്.ഇതോടെ ഒന്നാം പ്രതി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നു.

English summary
Court directs to take case against parents of kottiyoor molestation victim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X