ഏഴിമല നാവിക അക്കാദമിയിൽ വാഹനാപകടത്തിൽ പ്രതിയായ ഉദ്യോഗസ്ഥനെ കോർട്ട് മാർഷ്യലിന് വിധേയനാക്കി
പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയുടെ ചരിത്രത്തിലാദ്യമായി ഉന്നത സൈനികനെ കോർട്ട് മാർഷൽ വിചാരണയ്ക്ക് വിധേയനാക്കി.പ്രതിരോധ സേനാംഗങ്ങള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നീതിനടപ്പാക്കാനുള്ള പ്രത്യേക കുറ്റ വിചാരണ രീതിയായ കോര്‍ട്ട് മാര്‍ഷലിനാണ് ഏഴിമല നേവല്‍ അക്കാദമി സാക്ഷിയായത്.നാലു മാസങ്ങൾക്ക് മുൻപ് നടന്ന വാഹനാപകടത്തിൽ പ്രതിയായ ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് സൈനിക കോടതി വിചാരണ ചെയ്തത്. പയ്യന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിലാണ് ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കിയത്.
.2020 ജനുവരി 12ന് രാത്രി 7.45ന് പയ്യന്നൂര്‍ പുഞ്ചക്കാടായിരുന്നു കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം. കുന്നരു സ്വദേശിയും പുഞ്ചക്കാട് വാടക കോര്‍ട്ടേഴ്സിലെ താമസക്കാരനുമായ ഭഗവതി പറമ്പില്‍ ഭുവനചന്ദ്രനാണ്(54)അപകടത്തെ തുടര്‍ന്ന് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ഭുവനചന്ദ്രന്‍ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ പുഞ്ചക്കാട് സെന്റ് ജോസഫ് ദേവാലയത്തിനടുത്താണ് അപകടമുണ്ടായത്. ഭുവനചന്ദ്രന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ പയ്യന്നൂര്‍ ഭാഗത്ത് നിന്ന് നാവിക അക്കാദമിയിലേക്ക് പോകുകയായിരുന്ന ബെന്‍സ് കാറിടിച്ചാണ് അപകടം.

ഏഴിമല നാവിക അക്കാദമിയിലെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെപിസി റെഡി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭുവനചന്ദ്രനെ പയ്യന്നൂരിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അപകടത്തില്‍ തലയില്‍ ശക്തമായ ക്ഷതമേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല. 13ന് പുലര്‍ച്ചെ 12.45ഓടെ ഭുവനചന്ദ്രൻമരണപ്പെട്ടു. ഇയാളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ നേവി ക്യാപ്റ്റനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിരുന്നു. പ്രതിരോധ വകുപ്പിലെ സേനാംഗങ്ങള്‍ കുറ്റകൃത്യത്തിലുള്‍പ്പെട്ടാല്‍ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനായാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്.
നാട്ടുകാരായ സാക്ഷികളില്‍നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. കോര്‍ട്ട് മാര്‍ഷലിന് ശേഷം സൈനിക കോടതി ശിക്ഷവിധിക്കും. മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കേസിൽ കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ ലഭിക്കുകയെന്ന് സൈനിക വ്യത്തങ്ങൾ അറിയിച്ചു.ഭുവനചന്ദ്രൻ്റെ ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലിസ് കേസെടുത്തിരുന്നു.അമിത വേഗതയും അശ്രദ്ധയും കാരണം മന: പൂർവ്വമല്ലാത്ത നരഹത്യയ്ക്കിടയാക്കിയെന്നതാണ് പൊലിസ് രജിസ്റ്റർ ചെയ്ത കേസ്. ഈ കേസിൽ സൈനിക ഉദ്യോഗസ്ഥനെതിരെ മരണപ്പെട്ട ഭുവനചന്ദ്രൻ്റെ കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു.ഇതനുസരിച്ചാണ് പയ്യന്നൂർ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.












Click it and Unblock the Notifications