പാനൂരിലെ വിഷ്ണുപ്രിയ വധക്കേസില്‍ ആണ്‍സുഹൃത്തിനെ ഒക്‌ടോംബര്‍ 27ന് കോടതി വിസ്തരിക്കും
തലശേരി: പാനൂര്‍ വളള്യായിയിലെ വിഷ്ണുപ്രീയാ വധക്കേസില്‍ ആണ്‍സുഹൃത്തിനെ വിചാരണ കോടതി ഒക്‌ടോബര്‍ 27-ന് വിസ്തരിക്കും.. കേസിലെ നിര്‍ണായക സാക്ഷിയായ കോഴിക്കോട് സ്വദേശി വിപിന്‍രാജിന്റെ വിസ്താരമാണ് നടക്കുക. വിപിന്‍രാജുമായുളള വീഡിയോകോളിനിടെയാണ് വീടിന്റെ പിന്നാമ്പുറത്തെ ഗ്രില്‍സ് തുറന്ന് കിടപ്പുമുറിയിലെത്തിയ പ്രതി മാനന്തേരി സ്വദേശിയായ ശ്യാംരാജ് വിഷ്ണുപ്രീയയെ ഇരുമ്പുചുറ്റിക കൊണ്ടു തലയ്ക്കടിച്ചും കത്തിക്കൊണ്ടു കുത്തിയും കൊലപ്പെടുത്തിയത്.
ഈ കേസില്‍ 36 സാക്ഷികളുടെ വിസ്താരം തലശേരി അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 41- രേഖകളും തൊണ്ടിമുതലുകളും തെളിവുകളുമാണ് പ്രൊസിക്യൂഷന്‍ വിചാരണയുടെഭാഗമായിഹാജരാക്കിയത്. പ്രതി കൊലനടത്തിയ ദിവസം സഞ്ചരിച്ച അപ്പാച്ചെ ബൈക്കും ഒന്നാം നിലയിലുളള കോടതി മുറിയില്‍ എത്തിച്ചിരുന്നു. ഇതുവിചാരണ വേളയില്‍ പ്രദേശവാസിയായ സാക്ഷികളിലൊരാള്‍ തിരിച്ചറിഞ്ഞിരുന്നു.

2022-ഒക്‌ടോബര്‍ 22-നാണ് കണ്ണൂര്‍ ജില്ലയെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. കേസില്‍ തൊണ്ണൂറ് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ.ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവദിവസം വിഷ്ണുപ്രീയയുടെ പിതൃമാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ തൊട്ടടുത്തുളള തറവാടുവീട്ടില്‍ നടത്തിയിരുന്നു. അവിടെ നിന്നും വസ്ത്രം മാറാനെത്തിയ വിഷ്ണുപ്രീയയെ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഇയാള്‍ കൈയ്യിലുളള ചുറ്റിക ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തുകയുംകത്തിയുടെ സമാനമായ മൂര്‍ച്ചയുളള മാരകായുധമുപയോഗിച്ചു കഴുത്തിന് കുത്തുകയും ദേഹമാകെ മാരകമായ പരുക്കുകള്‍ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.
കൊലനടന്നതിനു ശേഷംഅന്നേ ദിവസം വൈകുന്നേരം തന്നെ മാനന്തേരിയിലെ വീട്ടില്‍ നിന്നും പൊലിസ് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ വീടിനടുത്തുളള കുളത്തില്‍ ഉപേക്ഷിച്ച ആയുധങ്ങളും ചോരപുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. കൂത്തുപറമ്പിലെ ഒരു കടയില്‍ നിന്നാണ് ആയുധങ്ങളുണ്ടാക്കാനുളള സാധനങ്ങള്‍ വാങ്ങിയിരുന്നത്. കടയുടമയും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയായ ശ്യാംജിത്ത് ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുളളത്. കേസില്‍ എഴുപത്തിമൂന്ന് സാക്ഷികളാണുളളത്. പ്രൊസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രൊസിക്യൂട്ടര്‍ കെ. അജിത്താണ് ഹാജരാവുന്നത്.












Click it and Unblock the Notifications