കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: വിധി ചൊവ്വാഴ്ച, മുറ്റത്തിട്ട് പരിക്കേല്‍പ്പിച്ചു!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: കതിരൂര്‍ പൊന്ന്യം നാമത്ത്മുക്കിലെ സിപിഎം പ്രവര്‍ത്തകന്‍ പാറക്കി പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി എന്‍ വിനോദ് ബുധനാഴ്ച പ്രഖ്യാപിക്കും. കേസില്‍ 23 സാക്ഷികളെ പ്രൊസിക്യൂഷന്‍ വിസ്തരിച്ചു. 40 ഓളം രേഖകളും മാര്‍ക്ക് ചെയ്തു. 16 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ സി കെ പ്രശാന്ത്, നാമത്ത് ലൈജേഷ് എന്ന ലൈജു, പാറായിക്കി വിനീഷ്, വലിയപറമ്പത്ത് ജോതിഷ്, പഞ്ചാര പ്രശാന്ത് എന്ന മുത്തു, കെ.സി അനില്‍കുമാര്‍, കിഴക്കയില്‍ വിജിലേഷ്. കെ.മേഹഷ് എന്നിവരാണ് കേസിലെ പ്രതികള്‍.

നഗരത്തിലെ മോഷണ പരമ്പര; യുവാവ് അറസ്റ്റില്‍; മോഷണം നടത്തുന്നത് ചുരിദാറടക്കം അണിഞ്ഞ് വേഷ പ്രച്ഛന്നനായിനഗരത്തിലെ മോഷണ പരമ്പര; യുവാവ് അറസ്റ്റില്‍; മോഷണം നടത്തുന്നത് ചുരിദാറടക്കം അണിഞ്ഞ് വേഷ പ്രച്ഛന്നനായി

2007 നവംബര്‍ ആറിന് പുലര്‍ച്ചെ നാലേ മുക്കാലിനാണ് കേസിനാസ്പദമായ സംഭവം. നായനാര്‍ റോഡിലെ പാല്‍ സൊസൈറ്റിയിലേക്ക് വീട്ടിലേക്ക് പാല് വാങ്ങാന്‍ പോകുന്നതിനിടെ രാഷ്ട്രീയ വിരോധം വെച്ച് പ്രതികള്‍ നാമത്ത് മുക്കിലെ അംഗണവാടിക്ക് സമീപം വെച്ച് പവിത്രനെ വെട്ടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ സമീപത്തെ മുണ്ടാണി വിജയന്‍ എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ പ്രതികള്‍ കൈക്കും കാലിനും വെട്ടുകയും തുടര്‍ന്ന് വീട്ടു വരാന്തയില്‍ കയറിയ പവിത്രനെ തലക്കും മറ്റും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

crime-12

ഗുരുതരമായി പരിക്കേറ്റ പവിത്രന്‍ ചികിത്സക്കിടെ 2008 ആഗസ്ത് 10 ന് അര്‍ധരാത്രി 12.4 ന് മരണപ്പെടുകയുമായിരുന്നു. കതിരൂര്‍ പോലീസായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വിനോദ് ചമ്പളോനും പ്രതികള്‍ക്ക് വേി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, അഡ്വ. ടി.സുനില്‍കുമാര്‍, അഡ്വ. പി.പ്രേമരാജ് എന്നിവരുമാണ് ഹാജരാവുന്നത്. രാഷ്ട്രീയ വിരോധം കാരണം പ്രതികള്‍ പതിയിരുന്ന് പവിത്രനെ വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

English summary
Court verdict on CPIM worker murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X