ആരോഗ്യ വകുപ്പിന് മതിയായി: പരിയാരത്തെ കൊവിഡ് ബ്രിഗേഡിനെ കൂട്ടത്തോടെ പിരിച്ചുവിടുന്നു
തളിപ്പറമ്പ്:കോവിഡ് രോഗ വ്യാപനം ശക്തമായതോടെ എന്‍ആര്‍എച്ച്എമ്മിനു കീഴില്‍ കോവിഡ് ബ്രിഗേഡ് പിരിച്ചു വിടുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രതിസന്ധി. എന്‍ആര്‍എച്ച്എമ്മിനു കീഴില്‍ നിയമിച്ച നഴ്സിംഗ് വിഭാഗം ജീവനക്കാരേയാണ് ഈ മാസം 31ഓടെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇത്തരത്തില്‍ നിയമിക്കപ്പെട്ട 80 ശതമാനം ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നും ബാക്കിയുളളവര്‍ 31നും സര്‍വ്വീസില്‍ നിന്നും വിടുതല്‍ ചെയ്യാനാണ് ഉത്തരവുളളത്.

കോവിഡ് കാലത്ത് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി നാമമമാത്രമായ ശമ്പളത്തിന് രാപകല്‍ ജോലി ചെയ്ത നഴ്സ്മാരുള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകരേയാണ് അകാരണമായി പിരിച്ചു വിടുന്നത്. കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കെ ഇവര്‍ പിരിഞ്ഞു പോകുന്നതോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ വലിയ പ്രതിസന്ധി രൂപം കൊളളുമെന്ന് ജീവനക്കാര്‍ പറയുന്നു.കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മാത്രം 200ല്‍ അധികം ജീവനക്കാരാണ് എന്‍ആര്‍എച്ച്എമ്മിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്. കോവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ പ്രവര്‍ത്തിച്ചു വരുന്നത്.
വാക്സിനേഷന്‍ കൂടുതല്‍ ആളുകളില്‍ നടത്തുകയും ഗുരുതര രോഗ ബാധിതരുടെ എണ്ണം കുറയുകയും ചെയ്തതാണ് പിരിച്ചുവിടലിന് കാരണമായി ചൂണ്ടിക്കാട്ടുന്നെതെങ്കിലും കണ്ണൂര്‍ മെഡിക്കല്‍ കോളേജു പോലുളള ഗവ. ആശുപത്രികളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ആവശ്യമായ നിയമനങ്ങള്‍ നടന്നിട്ടില്ല എന്നതു കൊണ്ടുതന്നെ എന്‍ആര്‍എച്ച്എം ജീവനക്കാര്‍ പിരിഞ്ഞു പോകുന്നതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നഴ്സിംഗ് അസിസ്റ്റന്റുമാരുടെ എണ്ണ കുറവ് ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ബ്രിഗേഡുകളായ നിലവിലെ ജീവനക്കാരെ പിരിച്ചുവിട്ട് എച്ച്ഡിഎസിന്റെ കീഴില്‍ പുതിയ നിയമനം നടത്താനുളള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇത്തരം നിയമനങ്ങളില്‍ കോവിഡ് മുന്നണി പോരാളികളായി തുച്ഛമായ വേതനത്തില്‍ പ്രവര്‍ത്തിച്ച കോവിഡ് ബ്രിഗേഡിയര്‍മാരെ പരിഗണിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പുതിയ നിയമനങ്ങള്‍ ഭരണകക്ഷിയില്‍പ്പെട്ടവരെ തിരുകി കയറ്റാനുളള നീക്കത്തിന്റെ ഭാഗമാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍
Recommended Video
കൂടാതെ കോവിഡ് ബ്രിഗേഡിയര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്‌ക് അലവന്‍സ് ആറുമാസമായി വിതരണം ചെയ്തിട്ടില്ല. പിരിച്ചു വിടുന്നവര്‍ക്ക് കുടിശ്ശിക ഉടന്‍ നല്‍കാന്‍ തയ്യാറാവണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സ്ഥലം എംഎല്‍എയും സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെടെ എന്‍ആര്‍എച്ച്എമ്മിന് കീഴില്‍ പ്രവര്‍ത്തിക്കുന്നവരെ പിരിച്ചുവിടില്ലെന്ന് പ്രഖ്യാപിച്ചിട്ടും ഇപ്പോള്‍ പിരിച്ചുവിടാന്‍ തീരുമാനിച്ച നടപടി വഞ്ചനയാണെന്ന് ജീവനക്കാര്‍ പറയുന്നു.
വടക്കന്‍ കേരളത്തില്‍ കൊവിഡ് തുടങ്ങിയതു മുതല്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിയമിച്ച സാനിറ്ററി കോഴ്‌സ് പാസായ ആരോഗ്യ പ്രവര്‍ത്തകരെയും കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്.ഇവരില്‍ ഭൂരിഭാഗവും തുച്ഛമായ വേതനത്തിന് ജോലി ചെയ്ത യുവതി - യു വാക്കളാണ് എന്നാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പുതിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയെടുക്കുന്നതിന് ഇവരെ പരിഗണിക്കാതെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഡിപ്‌ളോമ നേടിയവരെയാണ് പരിഗണിക്കുന്നത് ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച്ച ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞയാഴ്ച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു മുന്‍പാകെ പ്രതിഷേധ സമരം നടത്തിയിരുന്നു.












Click it and Unblock the Notifications