Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പിൽ കുതിച്ച് ഉയർന്ന് കൊവിഡ് രോഗികൾ; ലോക്ക് ഡൗൺ നീട്ടിയേക്കും

കണ്ണൂർ; തളിപ്പറമ്പിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. നഗരത്തിലും പരിസരങ്ങളിലുമായി 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ രോഗം ഉയരുന്ന സാഹചര്യത്തിൽ തളിപ്പറമ്പിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധയിലാണ് 22 കേസുകളും റിപ്പോർട്ട് ചെയ്ത്.

രോഗം വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി സർവ്വീസുകളെല്ലാം അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. നഗരത്തിലെ പല റോഡുകളും അടച്ചിടും. അവശ്യസാധനങ്ങൾ വീടികളിൽ എത്തിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ ഹോം ഡെലിവെറി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ച്. അടുത്ത ഒരാഴ്ച സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാത്രമേ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുകയുള്ളൂ.

Recommended Video

cmsvideo
    പാലക്കാട് മഴ കുറഞ്ഞു; അട്ടപ്പാടിയിൽ വൈദ്യുതി ഭാഗികമായി പുനസ്ഥാപിച്ചു
    covid

    ഇക്കഴിഞ്ഞ ഏഴുമുതലാണ് തളിപ്പറമ്പ് നഗരസഭ പരിധിയിൽ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. ലോക്ക് ഡൗൺ നടപ്പാക്കിയ സ്ഥലങ്ങളിൽ പ്രാഥമിക സമ്പർക്കത്തിലുള്ള എല്ലാവരുടെയും സ്രവ പരിശോധന ഫലം നെഗറ്റിവായാൽ മാത്രമേ നിയന്ത്രണങ്ങൾ പിൻവലിക്കുകയുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു.

    അതേസമയം കണ്ണൂർ ജില്ലയിൽ ഇന്ന് 52 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 31 പേരുള്‍പ്പെടെ 1492 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും ആറു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 471 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.ജില്ലയില്‍ നിന്ന് ഇതുവരെ 45019 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 44434 എണ്ണത്തിന്റെ ഫലം വന്നു. 585 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+