കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മരിച്ചു: കുഞ്ഞ് വെന്റിലേറ്ററിൽ!! ശസ്ത്രക്രിയ ഗുരുതാരവസ്ഥയിലാ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊറോണ വൈറസ് ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മരണമടഞ്ഞു. കാസർഗോഡ് മുള്ളേരി സ്വദേശി സമീറയാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. ശ്വാസം മുട്ടലുൾപ്പെടെയുള്ള അസുഖങ്ങളെ തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയമായതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്.

യുഎഇ കോൺസൽ ജനറലുമായി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി: സ്വപ്നയുടെ മൊഴി പുറത്ത്യുഎഇ കോൺസൽ ജനറലുമായി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി: സ്വപ്നയുടെ മൊഴി പുറത്ത്

രോഗം സ്ഥിരീകരിച്ചതോടെയാണ് യുവതിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതോടെ ഗർഭിണായായ ഇവരെ സിസേറിയന് വിധേയമാക്കുകായിരുന്നു. മാസം തികഞ്ഞിരുന്നില്ലെങ്കിലും അമ്മയുടേയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് സിസേറിയൻ നടത്തിയത്. എന്നാൽ കുഞ്ഞിന്റെ ജീവൻ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്. സമീറ ഇതിനിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. പ്രസവശേഷം കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

pregnant-woman-1

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 727 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. 647 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര്‍ വിദേശത്തു നിന്നും 45 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 33 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലമാണ് 647 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കണ്ണൂര്‍ കോര്‍പ്പറേഷൻ പരിധിയിലാണ്. 51 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്.

English summary
Covid infected pregnant woman dies during C Section in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X