കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോവാദി ജലീലിന്റെത് ഏറ്റുമുട്ടൽ കൊലപാതകമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്: നിയമവഴി തേടുമെന്ന് സഹോദരൻ

  • By Desk
Google Oneindia Malayalam News

കൊട്ടിയൂർ: പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സിപി ജലീലിനെ വെടിവച്ച് കൊന്ന സംഭവത്തിൽ പോലീസ് പറഞ്ഞ കാര്യങ്ങൾ മുഴുവനും വ്യാജമാണെന്ന് ഫോറൻസിക് റിപ്പോർട് പുറത്തുവന്നതോടെ തെളിഞ്ഞിരിക്കയാണെന്ന് ജലീലിന്റെ സഹോദരൻ സിപി റഷീദ് ആരോപിച്ചു. 2019 മാർച്ച് 7 നാണ് വൈത്തിരിയിലെ സ്വകാര്യ റിസോട്ടിൽ വെച്ച് ജലീൽ കൊല്ലപ്പെട്ടത്. റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘം പോലീസിനുനേരെ വെടിയുതിർത്തപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിൽ ജലീൽ കൊല്ലപ്പെട്ടു എന്നായിരുന്നു പൊലീസ് വാദം. എന്നാൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്ന് റിസോർട്ട് മാനേജർ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

 കൊവിഡ് കാലത്ത് വേറിട്ടൊരു അതിജീവനം, ശ്രദ്ധ നേടി ഓൺലൈൻ മെന്റലിസം ഷോ ' അൺലോക്ക് 1.0' കൊവിഡ് കാലത്ത് വേറിട്ടൊരു അതിജീവനം, ശ്രദ്ധ നേടി ഓൺലൈൻ മെന്റലിസം ഷോ ' അൺലോക്ക് 1.0'

ജലീലിന്റേതെന്ന് പറഞ്ഞ് പൊലീസ് ഹാജരാക്കിയ തോക്കിൽനിന്ന് വെടിയുണ്ട ഉതിർത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല ജലീൽ തോക്ക് ഉപയോഗിച്ചിരുന്നു എങ്കിൽ അദ്ദേഹത്തിന്റെ കയ്യിലോ ശരീരത്തിൽ ഏതെങ്കിലും ഭാഗങ്ങളിലോ ഇതിന്റെ സൂചനകൾ ഉണ്ടാകുമായിരുന്നുവെന്നും അങ്ങനെ ഒന്നും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. തണ്ടർബോൾട്ട് സംഘം ജലീലിനെ വെടിവച്ച് കൊന്നതാണെന്ന ബന്ധുക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വാദം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കയാണെന്നും, നിയമ പോരാട്ടം തുടരുമെന്നും റഷീദ് വ്യക്തമാക്കി.

cpjaleel-1

വൈത്തിരിയില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെ തള്ളിക്കൊണ്ടാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. സിപി ജലീല്‍ വെടിവെച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായക വഴിത്തിരിവാകുന്നത്. ജലീല്‍ ആത്മരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തതാണെന്നായിരുന്നു പോലീസിന്റെ വാദം. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പോലീസിന്റെ വാദമാണ് പൊളിയുന്നത്. 2016 ല്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ വരയന്‍ മലയുടെ താഴ് വാരത്തില്‍ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സി പി ജലീലും കൊല്ലപ്പെട്ടത്. വയനാട് വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ജലീല്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍.

തലയ്ക്ക് വെടിയേറ്റ് റിസോര്‍ട്ടിലെ കുളത്തിനോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം ഒരു നാടന്‍ തോക്കുമുണ്ടായിരുന്നു. സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു വയനാട്ടിലെ മാവോവാദി വേട്ട. വൈത്തിരിയിലെ റിസോർട്ടിൽ പണപ്പിരിവിനായി എത്തിയ മാവോവാദി സംഘവുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടതെന്ന വിശദീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മാവോവാദികളെ പിടികൂടി നിയമത്തിനു മുമ്പിൽ കൊണ്ടുവരാതെ വെടിവച്ചു കൊന്നതിൽ സിപിഐ ശക്തമായ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു.

English summary
CP Jaleel's brother on Forensic report over maoist encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X