യെച്ചൂരി പിണറായിയുടെ തടവില്‍: സി പി ജോണ്‍, എന്‍ഡിഎ വീണു,താഴെ വീണതുകൊണ്ട് തോറ്റുവെന്ന് കരുതാനാകില്ല!
കണ്ണൂര്‍: രാജ്യം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഇപ്പോള്‍ വീണു കിടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ മതേതര മുന്നണികള്‍ ഉയര്‍ന്നുവന്ന് ബിജെപിയെ തകര്‍ക്കാന്‍ രംഗത്തെത്തണമെന്നും സിഎംപി ജനറല്‍ സക്രട്ടറി സിപി ജോണ്‍. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിലെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴെ വീണതുകൊണ്ട് ബിജെപി തോറ്റുവെന്ന് കരുതാന്‍ കഴിയില്ല. വീണവര്‍ ചാടി എണീറ്റ് അടിക്കുന്നതു കണ്ടിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ മതേതര സഖ്യങ്ങളും ഇടതുപക്ഷ ചിന്താഗതിക്കാരും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മില്‍ ആന്തരികമായ പ്രശ്നം നടക്കുകയാണ്.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി നടത്തുന്ന കടന്നാക്രമണം ചെറുത്തു നില്‍ക്കാന്‍ പാര്‍ട്ടിക്കു സാധിക്കുന്നില്ല. ദേശീയ പ്രസക്തിയുള്ള പ്രശ്നങ്ങളില്‍ ഇടപെടാന്‍ പോലും സാധിക്കാത്ത സ്ഥിതിയുണ്ട്. യെച്ചൂരിക്ക് രാഷ്ട്രീയം ഒരു കരിയറല്ല. അദ്ദേഹം ആരുടെയോ തടവറയിലാണ്. പിണറായിയുടെയോ പ്രകാശ് കാരാട്ടിന്റെയോ തടവറയിലാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം ശരിയല്ലെന്നു പറഞ്ഞാണ് ഇടതുപക്ഷം അവരുമായി മുന്നോട്ടു പോകാത്തത്. രാഹുല്‍ ഗാന്ധിയുടെ പുതിയ സാമ്പത്തിക നയത്തെ ഇടതുപക്ഷം എന്തിനാണ് മറച്ചു വെക്കുന്നതെന്ന് മനസിലായിട്ടില്ലെന്നും സി പി ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications