സിപിഐയിലെ വിഭാഗീയത മാധ്യമസൃഷ്ടി, പാര്‍ട്ടി ഒറ്റക്കെട്ടെന്ന് സി.പി സന്തോഷ്‌കുമാര്‍
കണ്ണൂര്‍: സി.പി. ഐയില്‍ വിഭാഗീയതയുണ്ടെന്നത് മാധ്യമഭാവനാസൃഷ്ടി മാത്രമാണെന്നും
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് അവരുടെ ആശയവുമായി സഹകരിക്കാന്‍ പറ്റുന്ന ആര് തന്നെ വന്നാലും സഹകരിക്കാന്‍ തയ്യാറാണെന്ന് സി. പി. ഐ 'ജില്ലാ സെക്രട്ടറിസി.പി. സന്തോഷ് കുമാര്‍ പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
ഒരുപാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടു പോകുമ്പോള്‍ അസഹിഷ്ണുതകള്‍ സ്വാഭാവികമാണെന്നും അങ്ങിനെ വരുന്നവരെ സ്വീകരിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം തന്നെതരണം ചെയ്യാനുള്ള കരുത്ത് സി.പി. ഐ ക്കുണ്ട്.ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് മാറാനുള്ള സ്വാതന്ത്ര്യം ഒരു പൗരനെന്ന നിലയില്‍ അവര്‍ക്കുണ്ട്. തളിപ്പറമ്പ് പോലുള്ള സ്ഥലങ്ങളില്‍ നിന്ന് സി.പി.എം. വിട്ട് സി.പി.ഐയിലേക്ക് പ്രവര്‍ത്തകര്‍ വന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല.

ശരിയായ പ്രവര്‍ത്തനവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു പോകും. പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ല.ജനാധിപത്യ പാര്‍ട്ടിയാണ് സി.പി.ഐ .പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിത്. ജില്ലാ സമ്മേളനത്തില്‍ യാതൊരു വിധ വിഭാഗീയതയുമുണ്ടായിട്ടില്ല. ഐക്യകണ്‌ഠേനെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞുവെങ്കിലും ലഹരി ഉപയോഗം വിദ്യാര്‍ത്ഥികളിലുള്‍പ്പെടെ വര്‍ദ്ദിച്ചു വരികയാണ്.ഇതിനെതിരെ ബോധവല്ക്കരണം പോലുള്ള പരിപാടികള്‍ നടത്താന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
കണ്ണൂരിലെ പരമ്പരാഗത വ്യവസായശാലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും സന്തോഷ് പറഞ്ഞു. കെ. എസ്. ആര്‍.ടി.സിയിലും ആറളം ഫാമിലെയും തൊഴിലാളികളുടെ ശമ്പളകുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ഈവിഷയത്തില്‍ ഇടപെടുന്നതില്‍ നിന്നും മാറി നില്‍ക്കില്ലെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെട്ടിട്ടുണ്ട്. ഇനിയും ആളുകള്‍ പാര്‍ട്ടിയിലേക്ക് വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. എല്ലാവരെയുമല്ലെങ്കിലും പാര്‍ട്ടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകുന്നവരെയെല്ലാം പാര്‍ട്ടി സ്വീകരിച്ചിക്കുന്നുണ്ട്. ഇനിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി. ഐസംസ്ഥാന സമിതി അംഗം സി.പി.ഷൈജനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസിഡണ്ട് സിജി ഉലഹന്നാന്‍ ,സെക്രട്ടറികെ. വിജേഷ്, കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications