കുടുംബസംഗമവുമായി സിപിഐ; അവഗണിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലെന്ന് വിമര്‍ശനം
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ സി.പി.എം കുടുംബസംഗമത്തിന് ബദലായി സി.പി. ഐ കുടുംബസംഗമം നടത്തിയത് ഇടതുമുന്നണിയില്‍ അസ്യാരസ്വത്തിന് ഇടയാക്കുന്നു.നഗരസഭയിലെ കീഴാറ്റൂരിലെ മാന്ദംകുണ്ടിലാണ് സി.പി. എം നേതൃത്വത്തെ വെല്ലുവിളിച്ച് സി. പി. ഐ ബദല്‍ കുടുംബസംഗമം നടത്തിയത്. മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ സി.പി. ഐയുടെ നടപടി സി.പി. എം നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
സി.പി. ഐ കുടുംബസംഗമത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം സി.പി. എമ്മിനെതിരെ പേരെടുത്തുപറയാതെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എല്‍. ഡി. എഫ് മുന്നണി പ്രവര്‍ത്തനങ്ങളില്‍ നിന്നും സി.പി. ഐ പ്രവര്‍ത്തകരെ അവഗണിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ടു സി.പി. ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി.മുരളി ആഞ്ഞടിച്ചു.

എല്‍.ഡി. എഫ് മണ്ഡലം കമ്മിറ്റിയോ, ജില്ലാകമ്മിറ്റിയോ, സംസ്ഥാനകമ്മിറ്റിയോ അറിയാതെ ഈ പ്രദേശത്തെ ചില സി.പി. ഐ പ്രവര്‍ത്തകരെ എല്‍.ഡി. എഫ് കുടുംബസംഗമത്തില്‍ നിന്നോ, മുന്നണി സംവിധാനത്തില്‍ നിന്നോ മാറ്റിനിര്‍ത്താമെന്നത് ചിലരുടെ അബദ്ധധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
മാന്തംകുണ്ട് ചെഗുവേര കലാസമിതിക്കു സമീപമാണ് സി.പി. ഐ തളിപറമ്പ്‌ലോക്കല്‍ കുടുംബസംഗമം സംഘടിപ്പിച്ചത്. കഴിഞ്ഞ പത്താംതീയ്യതി കീഴാറ്റൂരില്‍ നടന്ന എല്‍.ഡി. എഫ് കുടുംബ സംഗമത്തില്‍ പങ്കെടുപ്പിക്കാതെ സി.പി. ഐയെ അവഗണിച്ചുവെന്നു ആരോപിച്ചു സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത കുടുംബസംഗമം സി.പി. ഐ ബഹിഷകരിച്ചിരുന്നു. അതിനു ബദല്‍ എന്ന നിലയിലാണ് സ്വന്തം നിലയില്‍ തളിപറമ്പ് ലോക്കലിന് കീഴില്‍ കുടുംബസംഗമം നടത്തിയത്. ഇതോടെ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ഇരുപാര്‍ട്ടികളും തമ്മിലുളള മുന്നണി ബന്ധം വഷളായിരിക്കുകയാണ്.
കുടുംബസംഗമത്തില്‍ സി.പി. ഐ തളിപ്പറമ്പ് ലോക്കല്‍ അസി.സെക്രട്ടറി കെ.മനോഹരന്‍ അധ്യക്ഷനായി. സി.പി. ഐ തളിപറമ്പ് ലോക്കല്‍സെക്രട്ടറി എം. രഘുനാഥന്‍, സി.പി. ഐ സംസ്ഥാനകൗണ്‍സില്‍ അംഗം പി.പി ഷൈജന്‍, മണ്ഡലം സെക്രട്ടറി മുജീബ് റഹ്മാന്‍, ജില്ലാകൗണ്‍സില്‍ അംഗം കോമത്ത്മുരളീധരന്‍, വി.ആയിഷാബീവി എന്നിവര്‍ പ്രസംഗിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എം. എസ്.സി ബയോകെമിസ്ട്രിയില്‍ രണ്ടാം റാങ്ക് നേടിയ ദേവിക രമേശിനെയും ബി. എസ്.സി ബോട്ടണി നെറ്റ് ഹോള്‍ഡര്‍ കെ.സ്‌നേഹയെയും കുടുംബസംഗമത്തില്‍ അനുമോദിച്ചു.












Click it and Unblock the Notifications