കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗം തുടങ്ങി തെരഞ്ഞെടുപ്പ് തോല്‍വി: സിഒടി നസീര്‍ വധശ്രമവും വിഷയമാകും!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗം തുടങ്ങി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍ യോഗം തുടങ്ങിയത്. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍, പി കെ ശ്രീമതി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി കെ ശ്രീമതി വന്‍മാര്‍ജിനില്‍ തോറ്റകാര്യം യോഗം ഇഴകീറി പരിശോധിക്കുന്നുണ്ട്.

മഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതലമഞ്ചേശ്വരത്ത് കൃഷ്ണദാസ്, സുരേന്ദ്രന് അരൂര്‍, വട്ടിയൂര്‍ക്കാവില്‍ എംടി രമേശിനും ഉപതിരഞ്ഞെടുപ്പ് ചുമതല

അയോധ്യ മധ്യസ്ഥ സമിതി മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ കണ്ടു; നിയമം കൊണ്ടുവരുമെന്ന് മന്ത്രി നേരത്തെ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള പാര്‍ട്ടി വിലയിരുത്തല്‍ ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നു വോട്ടു ചോര്‍ന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും സി. പി. എം വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് പാര്‍ട്ടിക്ക് വോട്ടുചോര്‍ച്ച വന്‍തോതിലുണ്ടായി. അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശേരിയിലും തളിപ്പറമ്പിലെ ആന്തൂരിലും വോട്ടു ചോര്‍ന്നത് നേതൃത്വം ഇഴകീറി പരിശോധിക്കും. വടകരയിലെ പി.ജയരാജന്റെ തോല്‍വി മറ്റൊരു പ്രധാനവിഷയമാണ്.കൂത്തുപറമ്പ്, തലശേരി മണ്ഡലങ്ങളില്‍ പാര്‍ട്ടി കണക്കുകൂട്ടിയ വോട്ടുകള്‍ ലഭിക്കാത്തതാണ് ചര്‍ച്ച ചെയ്യുക. കണ്ണൂര്‍ ജില്ലയിലെ ചില അക്രമസംഭവങ്ങളില്‍ പാര്‍ട്ടി പ്രതിസ്ഥാനത്തു നില്‍ക്കുന്നുണ്ട്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഇനിയെങ്കിലും ഒഴിവാക്കണമെന്ന് കഴിഞ്ഞ ജില്ലാസെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടിരുന്നു.

കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്ന്

കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെന്ന്

പാര്‍ട്ടി മെഷിനറിയുടെ പ്രധാനഭാഗം വടകരയില്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ കണ്ണൂരില്‍ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. ചില എസ്. എഫ്. ഐ, ഡിവൈഎഫ് ഐ നേതാക്കള്‍ മാത്രമാണ് പ്രചാരണത്തിന്റെ മധ്യഘട്ടത്തില്‍ ശ്രീമതിയോടൊപ്പമുണ്ടായിരുന്നുള്ളൂ. മൂന്നാം ഘട്ടത്തില്‍ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുന്നതിനായി മന്ത്രി ഇ.പി ജയരാജന്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയതോടു കൂടിയാണ് പ്രചാരണരംഗത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. തെരഞ്ഞെടുപ്പുകാലത്ത് നിലവിലെ ജില്ലാസെക്രട്ടറി മാറുകയും പുതിയൊരാള്‍ ചുമതലയേല്‍ക്കുകയും ചെയ്തത് പാര്‍ട്ടി ഏകോപനങ്ങള്‍ക്കു തടസമുണ്ടായെന്നും വിമര്‍ശനമുണ്ടായിരുന്നു. ഈക്കാര്യം ജില്ലാകമ്മിറ്റിയോഗം ചര്‍ച്ച ചെയ്യും.

 സിഒടി നസീര്‍ വധശ്രമം

സിഒടി നസീര്‍ വധശ്രമം


വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടിയിലായ കാര്യവും ജില്ലാകമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഒടുവിലത്തെ അജന്‍ഡയായിട്ടാണ് ഈക്കാര്യം വരിക. തലശ്ശേരിയിലെ എംഎല്‍എ എ എന്‍ ഷംസീറിനെതിരെ നസീര്‍ വധഗൂഡാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ സാരാംശം ചര്‍ച്ചചെയ്യും. കമ്മിഷന്‍ അംഗമായ ടി.വി രാജേഷ് എം. എല്‍. എയാണ് ഈക്കാര്യം അവതരിപ്പിക്കുക.

 ഷംസീറിനെതിരെ

ഷംസീറിനെതിരെ

ജനപ്രതിനിധിയെന്ന നിലയില്‍ ഷംസീര്‍ സി.ഒ.ടി നസീറുമായുള്ള വ്യക്തിപരമായതും സംഘടനാപരമായതുമായ പ്രശ്‌നങ്ങള്‍ കൈക്കാര്യം ചെയ്യുന്നതില്‍ വീഴ്ചവരുത്തിയെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എങ്കിലും വേണ്ടത്ര അവധാനത ഈക്കാര്യത്തില്‍ പുലര്‍ത്തേണ്ടതായിരുന്നുവെന്ന വിമര്‍ശനവുമുണ്ട്. പ്രാദേശികമായ വിഷയങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്ന വിഷയത്തിലൂന്നിയാണ് ചര്‍ച്ച നടക്കുക. ഈക്കാര്യത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടുകളും അതു തലശ്ശേരിയില്‍ സി.പി. എമ്മിന്റെ കൂടെ നില്‍ക്കുന്ന ന്യൂനപക്ഷ സമുദായങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യവും ചര്‍ച്ചയാകും.


English summary
CPIM district commitee meeting started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X