കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം ഹുണ്ടികാ പിരിവ് നടത്തില്ല: നേതാക്കളും പ്രവർത്തകരും ഒരു മാസത്തെ വേതനം കൊവിഡ് ഫണ്ടിലേക്ക് നൽകും

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൊവിഡ് 19 വൈറസ് രോഗത്തിന്റെ പേരിൽ യാതൊരു വിധത്തിലുള്ള പണപ്പിരിവും പാടില്ലെന്ന ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ നിർദേശം മാനിച്ച് സിപിഎം ബക്കറ്റ് പിരിവെന്ന് അറിയപ്പെടുന്ന ഹുണ്ടികാ പിരിവ് ഒഴിവാക്കി. കൊവിഡിന്റെ പേരിൽ പണം പിരിക്കുന്നത് കർശനമായി തടഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. കൊറോണയുടെ പേരിൽ ലോക്ക് ഡൗണിൽ വീടുകളിൽ കഴിയുന്ന ജനങ്ങളെ യാതൊരു പിരിവുമായി ബുദ്ധിമുട്ടിക്കരുതെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളോടും സന്നദ്ധ സംഘടനകളോടും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് നേതാവടക്കം ഇടുക്കിയിലെ രണ്ട് രോഗികളുടെ പരിശോധന ഫലം നെഗറ്റീവ്കോണ്‍ഗ്രസ് നേതാവടക്കം ഇടുക്കിയിലെ രണ്ട് രോഗികളുടെ പരിശോധന ഫലം നെഗറ്റീവ്

ഈ പശ്ചാത്തലത്തിലാണ് കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന ബക്കറ്റ് പിരിവാണ് ഇതോടെ സിപിഎം ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ പ്രളയബാധിതരെ സഹായിക്കുന്നതിനായി സിപിഎം നടത്തിയ ബക്കറ്റ് പിരിവ് വൻ വിജയമായിരുന്നു. ഇതിനു ശേഷം ദില്ലി കലാപത്തിൽ വംശഹത്യയ്ക്ക് ഇരയാക്കപ്പെട്ടവർക്കു വേണ്ടിയും ബക്കറ്റ് പിരിവ് നടത്തിയിരുന്നു. എന്നാൽ ഇക്കുറി ഇത് വേണ്ടെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. പൊതു പിരിവ് ഒഴിവാക്കി ജില്ലയിലെ മുഴുവന്‍ സിപിഎം പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

money542-

പൊതു പിരിവ് ഒഴിവാക്കി വ്യക്തിപരമായാണ് ഓരോ ആളും സംഭാവന നല്‍കുന്നത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഒരു മാസത്തെ അലവന്‍സും പെന്‍ഷനും ഓണറേറിയവുമാണ് നല്‍കുന്നത്. വിവിധ ഘടകങ്ങളിലെ മറ്റു പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ശമ്പളം, പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ ഒരു മാസത്തെ തുകയായിരിക്കും നല്‍കുക. എല്ലാ പാര്‍ട്ടി അംഗങ്ങളും ഇക്കാര്യത്തില്‍ പൂര്‍ണ്ണമായി സഹകരിക്കും. എല്ലാ സഹകരണ സ്ഥാപനങ്ങളും സഹകരണ ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.

കോവിഡിനെതിരെ സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രതിരോധ-ജാഗ്രത പ്രവര്‍ത്തനങ്ങൾക്കും ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങൾക്കും ജനങ്ങൾ നല്ല പിന്തുണയാണ് നൽകിവരുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളുടെ ചെലവാണുണ്ടാകുക. അതിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകരും ബന്ധുമിത്രാദികളും പൊതുവായ ഫണ്ട് പിരിവ് സംഘടിപ്പിക്കാതെ ഓരോരുത്തരും കഴിയാവുന്ന പരമാവധി സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന് ജില്ലാസെക്രട്ടറി എംവി ജയരാജൻ ആവശ്യപ്പെട്ടു.

English summary
CPIM donates wages to Covid 19 fund from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X