Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനൊക്കെ പറഞ്ഞാല്‍ ഗവര്‍ണറാകാന്‍ കൊള്ളാത്ത ആളെന്ന് ജനം പറയും; ആഞ്ഞടിച്ച് എം വി ജയരാജന്‍

കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ ഗൂഢാലോചന നടത്തി എന്ന ആരോപണം പച്ചക്കള്ളമാണ് എന്ന് എം വി ജയരാജന്‍ പറഞ്ഞു.

പരാമര്‍ശം ഗവര്‍ണര്‍ പിന്‍വലിക്കണം എന്നും അല്ലാത്ത പക്ഷം അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ ഇരിക്കാന്‍ കൊള്ളരുതാത്ത ആളാണ് എന്ന് ജനം പറയും എന്നും എം വി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിച്ചാണ് പ്രതികരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. 2019 ല്‍ നടന്ന സംഭവത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നത് ദുരുദ്ദ്യേശപരമാണ് എന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

SAsd

പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്നത് സ്വാഭാവികമായി ഉണ്ടായ പ്രതിഷേധമാണ് എന്നും എം വി ജയരാജന്‍ വ്യക്തമാക്കി. നേരത്തെ 2019 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ കായികമായി തന്നെ നേരിടാന്‍ വൈസ് ചാന്‍സിലര്‍ ഒത്താശ ചെയ്തെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചത്.

വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇതിന്റെ ഗൂഢാലോചന നടന്നത് എന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുകയായിരുന്നു ഗവര്‍ണര്‍ ചെയ്തത്. ഇതില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് തന്റെ പ്രസംഗത്തെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതും അത് കയ്യാങ്കളിയില്‍ കലാശിച്ചതും ആസൂത്രിതമാണ് എന്നും അതിന് കണ്ണൂര്‍ വി സി ഒത്താശ ചെയ്തു എന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്.

കണ്ണൂര്‍ വി സി ക്രിമിനലാണെന്നും കയ്യേറ്റം ശ്രമമുണ്ടായിട്ടും അത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്താനോ അന്വേഷണത്തോട് സഹകരിക്കാനോ വി സി തയ്യാറായില്ലന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. വി സി കണ്ണൂര്‍ സര്‍വകലാശാല നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും നിരവധി നിയമനങ്ങള്‍ അനധികൃതമായി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+