ടെന്‍ സൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പന്തല്‍ നിര്‍മാണം; പാര്‍ട്ടി കോണ്‍ഗ്രസ് വേദി നിര്‍മാണം വിലക്കി
കണ്ണൂര്‍: സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിര്‍മാണത്തിന് വിലക്ക്. കന്റോണ്‍മെന്റ് ബോര്‍ഡാണ് നിര്‍മാണം വിലക്കിയത്. ബര്‍ണശേരിയിലെ നായനാര്‍ അക്കാദമിയില്‍ ടെന്‍ സൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന പന്തലിനാണ് കന്റോന്‍മെന്റ് ബോര്‍ഡ് വിലക്കേര്‍പ്പെടുക്കിയത്. എന്നാല്‍ നിര്‍മാണത്തിന് തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയുണ്ടെന്നും സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്നുമാണ് സി പി ഐ എം വിശദീകരണം.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനായാണ് 34000 ചതുരശ്ര മീറ്ററില്‍ പ്രത്യേക പന്തല്‍ നിര്‍മിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷവും ഉപയോഗിക്കാവുന്ന തരത്തിലാണ് നിര്‍മാണം. എന്നാല്‍ സി ആര്‍ ഇസഡ് ടു വില്‍ ഉള്‍പ്പെടുന്ന സ്ഥാലത്താണ് നിര്‍മാണം എന്നാണ് കന്റോണ്‍മെന്റ് ബോര്‍ഡ് പറയുന്നത്.

പന്തല്‍ നിര്‍മിക്കാനാണ് അനുമതി നല്‍കിയതെന്നും ടെന്‍ സൈല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന പന്തലിന് അനുവദിക്കില്ലെന്നും അറിയിച്ച് കന്റോന്‍മെന്റ് സി ഇ ഒ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം നോട്ടീസ് ലഭിച്ചെന്നും നിയമനുസൃതമായി ഇതിന് മറുപടി നല്‍കുമെന്നും സംഘടക സമിതി ചെയര്‍മാന്‍ കൂടിയായ സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ അറിയിച്ചു. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിലക്കേര്‍പ്പെടുത്തിയത് പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയായി.
Recommended Video

ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് സി പി ഐ എമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഏപ്രില്‍ അഞ്ചിന് വൈകിട്ട് പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് പതാക ഉയര്‍ത്തുന്നത്. ഇ കെ നായനാര്‍ അക്കാദമിയില്‍ പ്രത്യേകം തയ്യാറാക്കിയ ഹാളിലാണ് പ്രതിനിധി സമ്മേളനം.
കയ്യൂരില്‍ നിന്നും കൊടിമരവും വയലാറില്‍ നിന്നും പതാകയും ജാഥകളായി എത്തിക്കും. കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി ലീഡറും സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ്ചന്ദ്രന്‍ മാനേജറുമായ കൊടിമര ജാഥ ഏപ്രില്‍ അഞ്ചിന് രാവിലെ 9 ന് കേന്ദ്രകമ്മറ്റി അംഗം പി കരുണാകരനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ലീഡറും സംസ്ഥാന കമ്മറ്റി അംഗം സി ബി ചന്ദ്രബാബു മാനേജറുമായ പതാക ജാഥ ഏപ്രില്‍ ഒന്നിന് രാവിലെ എട്ടിന് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബിയും ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications