കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ അക്രമരാഷ്ട്രീയമൊഴിവാക്കാന്‍ സിപിഎം ഫോര്‍മുല വരുന്നു: അടിത്തട്ടില്‍ നടപ്പിലാക്കുമെന്ന്!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ ശോഭകെടുത്തിയ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ ശക്തമായ വികാരം. കഴിഞ്ഞ പാര്‍ലമെന്റ തെരഞ്ഞെടുപ്പില്‍ ഷുക്കൂര്‍, ശുഹൈബ് വധക്കേസുകള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫ് ഉയര്‍ത്തിയ പ്രചാരണം ഭൂരിപക്ഷം വോട്ടുകള്‍ നഷ്ടമാക്കിയെന്നും തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ സ്ഥിരീകരിക്കപ്പെട്ടു.

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് കൊടിക്കുന്നില്‍ സുരേഷ്, വാളെടുത്ത് സോണിയ ഗാന്ധിഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത് കൊടിക്കുന്നില്‍ സുരേഷ്, വാളെടുത്ത് സോണിയ ഗാന്ധി

അതുകൊണ്ടുതന്നെ അടിയന്തിരമായി അക്രമരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാര്‍ട്ടിയുടെ അടിമുതല്‍ മുടിവരെ തയാറാകണമെന്നും അണികളിലും അനുഭാവികളിലും ഇതിനായി ബോധവല്‍കരണം നടത്തണമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു. കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ മുഴുവന്‍ ഇതുതന്നെയാണ് പാര്‍ട്ടി നയം. അതുകണ്ണൂരില്‍ നിന്നു തുടക്കം കുറിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ താല്‍പര്യം.

ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പാടില്ല

ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം പാടില്ല


പാര്‍ട്ടിയിലെ ഒരു ഘടകങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കുറ്റകൃത്യങ്ങള്‍ തൊഴിലാക്കി മാറ്റിയവരോട് യാതൊരു ബന്ധവും പാടില്ലെന്നാണ് സി.പി. എം നിലപാട്. മദ്യക്കടത്തും പിടിച്ചുപറിയും തൊഴിലാക്കിയവര്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് ചെയ്യുന്ന കൊലപാതകങ്ങള്‍വരെ പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ട്. ഇതു പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സ്വീകാര്യതയും മതിപ്പും കുറയക്കാനിടയാക്കുന്നു. ഇത്തരക്കാരോട് പ്രാദേശിക നേതാക്കള്‍ വച്ചു പുലര്‍ത്തുന്ന ബന്ധമാണ് കാരണം. ഒരുകാരണവശാലും ഇവരെ പാര്‍ട്ടിയുമായി കൂട്ടിയിണക്കാന്‍ ശ്രമിക്കരുതെന്ന നയം ബ്രാഞ്ച് തലം മുതല്‍ നടപ്പിലാക്കണം.

ജനകീയ ബന്ധം ശക്തമാക്കണം

ജനകീയ ബന്ധം ശക്തമാക്കണം

ചില കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്‌ലിംലീഗ്, എസ്.ഡി. പി. ഐ പാര്‍ട്ടികള്‍ സി.പി. എമ്മിനെ കായികപരമായി അക്രമിച്ചു തകര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. സ്വതന്ത്രമായിപ്രവര്‍ത്തിക്കാന്‍ ഇവര്‍ അനുവദിക്കാറില്ല. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ ജനകീയ ബന്ധം ശക്തമാക്കി കൊണ്ടു മുന്‍പോട്ടു പോകാന്‍ കഴിയണം.മറ്റുപാര്‍ട്ടികള്‍ നടത്തുന്ന അക്രമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്കു കഴിയണം. ജില്ലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ അനിഷടസംഭവങ്ങളൊഴിവാക്കാനായി പാര്‍ട്ടി ജില്ലാ നേതൃത്വം നേരിട്ട് ഇടപെടുകയും അവിടെ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണം. അക്രമത്തിനു തിരിച്ചടിയായി വരമ്പത്ത് കൂലി കൊടുക്കാന്‍ നില്‍ക്കരുത്.

 അടിവേരുകള്‍ ശക്തിപ്പെടുത്തണം

അടിവേരുകള്‍ ശക്തിപ്പെടുത്തണം

പാര്‍ട്ടി ഗ്രാമങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച അതീവ ഗൗരവകരമാണ്. വേരിളകിപോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ബൂത്ത് തലങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ കഴിയണം. എന്തുകൊണ്ടു വോട്ടുചോര്‍ന്നുവെന്ന പരിശോധന ബൂത്ത് തലങ്ങളില്‍ വച്ചു നടത്തണം. വോട്ടുചോര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി അതു ബൂത്തുതലത്തില്‍ തന്നെ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് തിരികെ കൊണ്ടുവരണം.

വീഴ്ച പറ്റിയത് എവിടെ

വീഴ്ച പറ്റിയത് എവിടെ


എവിടെയൊക്കെ പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്നും വോട്ടുചോര്‍ച്ചയെ പറ്റി ബൂത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്തുകൊണ്ടറിഞ്ഞില്ലെന്നും പരിശോധിക്കണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരിയില്‍ ഷുക്കൂര്‍, ശുഹൈബ വധങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു.ഡി. എഫ് നടത്തിയ പ്രചരണം ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്രമരാഷ്ട്രീയം നടത്തുന്നുവെന്ന ആരോപണം സി.പി. എമ്മിനു മേല്‍ ഉയര്‍ത്തുമ്പോള്‍ പാര്‍ട്ടി ചെയ്യുന്ന നല്ലകാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചു പിടിക്കപ്പെടുകയാണെന്നും സി.പി. എം വിലയിരുത്തി.

English summary
CPIM's New formula to end violent politics in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X