• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മക്കൾക്ക് എലിവിഷം കൊടുത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം: ബ്ലേഡ് മാഫിയയ്ക്ക് പങ്കെന്ന് ആരോപണം!!

ഇരിട്ടി: പയ്യാവൂരിൽ റെഡിമെയ്ഡ് വസ്ത്രവ്യാപാരിയായ യുവതിയും മകളും വിഷം കഴിച്ചു മരിച്ച സംഭവത്തിന് പിന്നിൽ ബ്ലേഡ് മാഫിയയാണെന്ന് ആരോപണം ശക്തമാകുന്നു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇത് സംബന്ധിച്ച ആരോപണവുമായി മുൻപോട്ടു വന്നിട്ടുണ്ട്. കടബാധ്യതയെ തുടർന്നാണ് ഇവർ മക്കൾക്ക് വിഷം നൽകി കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത്. പയ്യാവൂർ സ്വദേശിനിയായ യുവതി ബുധനാഴ്ച്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. പയ്യാവൂര്‍ പൊന്നുംപറമ്പിൽ സ്വപ്ന(30)യാണ് മരണമടഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്നയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിലായിരുന്ന ഇവരുടെ രണ്ടര വയസുള്ള മകളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ശമ്പളം പിടിക്കല്‍; ഫസ്റ്റ് ലൈന്‍ ട്രീന്‍റ്മെന്‍റ് സെന്‍ററിലെ 870 ഡോക്ടര്‍മാര്‍ രാജി പ്രഖ്യാപിച്ചു

രണ്ടര വയസ്സും 13 വയസ്സുമുള്ള മക്കള്‍ക്ക് ഐസ്ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷമാണ് സ്വപ്ന ആത്മഹത്യക്ക് ശ്രമിച്ചത്. അവശനിലയിലായ മൂന്ന് പേരെയും അയല്‍വാസികളാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടര വയസ്സുള്ള കുട്ടി ആദ്യം മരിച്ചു. ഇന്ന് രാവിലെയാണ് സ്വപ്ന മരിച്ചത്. സ്വപ്നയുടെ മൂത്ത മകളായ 13 വയസ്സുകാരി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

cmsvideo
  Vaccine is haram for Muslims says Imam

  സ്വപ്നയുടെ ഭര്‍ത്താവിന് വിദേശത്താണ് ജോലി ചെയ്തുവരുന്നത്. ഇവര്‍ക്ക് ഒരു റെഡിമെയ്ഡ് വസ്ത്രവ്യാപാര ശാലയുണ്ടായിരുന്നു. 80 ലക്ഷം രൂപയുടെ കടം ഈ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായെന്നും ഇതാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നുമാണ് ആശുപത്രിയില്‍ വെച്ച് സ്വപ്ന പൊലീസിന് മൊഴി നല്‍കിയത്.

  പൊ​ന്നും​പ​റ​മ്പി​ലെ കു​ടും​ബം ആ​ത്മ​ഹ​ത്യ ചെയ്ത സംഭവത്തിൽൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആവശ്യപ്പെട്ട് സി​പി​എം പ​യ്യാ​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി രംഗത്തെത്തിയിട്ടുണ്ട്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഏ​റെ​യു​ള്ള സ്വ​പ്ന​യു​ടെ കു​ടും​ബ​ത്തി​ന് പ്ര​ദേ​ശ​ത്തെ ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി​യു​ള്ള​തായാണ് റിപ്പോർട്ടുകൾ. ലോ​ക്ക് ഡൗ​ണും കോ​വി​ഡ് ഭീ​ഷ​ണി​യും തീ​ർ​ക്കു​ന്ന സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ക്കി മ​ല​യോ​ര​മേ​ഖ​ല​യി​ൽ ബ്ലേ​ഡ് മാ​ഫി​യ പി​ടി​മു​റു​ക്കു​ക​യാ​ണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ബ്ലേ​ഡ് മാ​ഫി​യ​യു​ടെ ഭീ​ഷ​ണി മൂ​ലം നി​സ​ഹാ​യ​യാ​യി കൂ​ട്ട ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ൽ അ​ഭ​യം തേ​ടി​യ കു​ടും​ബ​ത്തി​ലെ യുവതിയും ഇ​ള​യ കു​ട്ടി മ​രി​ച്ചു. സം​ശ​യ​ക​ര​മാ​യ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത ക​ണ്ടെ​ത്ത​ണ​മെ​ന്നും ഇതോടെ സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്

  English summary
  CPIM seeks detailed investigation in woman commits suicide with her daughters in Kannur, suspecius link of blade mafia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X