കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി സിപിഎം: സർജിക്കൽ സ്ട്രൈക്ക് പുതുമുഖങ്ങളെ അണിനിരത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: രണ്ടാം പിണറായി സർക്കാരിന്റെ അധികാര തുടർച്ചയ്ക്കായി സിപിഎം അരയും തലയും മുറുക്കി സിപിഎം രംഗത്തിറക്കി. കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച മുന്നേറ്റം പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഒരു വർഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ്. കോട്ടകൊത്തളങ്ങൾ തകർത്ത് മുന്നേറാനാണ് പാർട്ടി തീരുമാനം. ഇതിന്റെ കരുത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന്റെ രണ്ടാം അധികാര ആരോഹണവും നടത്താമെന്നാണ് കണക്കുകൂട്ടൽ.

മണ്ഡലകാലത്ത് പുതിയ പരിഷ്ക്കാരവുമായി കെഎസ്ആർടിസി; പമ്പയിലേക്ക് സർവ്വീസ് നടത്താൻ 40യാത്രക്കാർ നിർബന്ധംമണ്ഡലകാലത്ത് പുതിയ പരിഷ്ക്കാരവുമായി കെഎസ്ആർടിസി; പമ്പയിലേക്ക് സർവ്വീസ് നടത്താൻ 40യാത്രക്കാർ നിർബന്ധം

വട്ടിയൂർകാവിലും കോന്നിയിലും സീറ്റ് പിടിച്ചെടുത്ത തന്ത്രമാണ് പാർട്ടി വരുന്ന രണ്ടു തെരഞ്ഞെടുപ്പിലും സ്വീകരിക്കുക. ഗ്രാമ പഞ്ചായത്ത്തലം മുതൽ ജില്ലാ പഞ്ചായത്ത്, നഗരസഭാ - കോർപറേഷൻ വരെ പരമാവധി പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ജനങ്ങൾ കണ്ടുമടുത്ത മുഖങ്ങളെ മാറ്റിനിർത്തി യുവതി - യുവാക്കൾക്കും വിദ്യാർത്ഥി, യുവജന രാഷ്ട്രീയ പ്രവർത്തകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ പ്രാതിനിധ്യം നൽകണമെന്നാണ് നിർദ്ദേശം.

cpim-15734750

എന്നാൽ ഇവർ പാർട്ടി വിദ്യാഭ്യാസം നേടിയവരും സമൂഹത്തിൽ ക്ലീൻ ഇമേജുള്ളവരും ആയിരിക്കണം. ഇത്ര പാറ്റേൺ തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുക. രണ്ടാം പിണറായി സർക്കാരിൽ പുതുമുഖങ്ങളുടെ പ്രാതിനിധ്യമാണ് പാർട്ടി ലക്ഷ്യമിടുന്നത്.സംഘടനാ തലത്തിൽ നിന്നും പാർലമെന്റിറി രംഗത്തേക്ക് കൂടുതൽ പേർ കടന്നു വരണമെന്ന നിർദേശമാണ് പാർട്ടി സംസ്ഥാന നേതൃത്വം നൽകുന്നത്. ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിൽ ഒരാൾ തന്നെ പല തവണ അധ്യക്ഷൻ മാരാകുന്ന കീ ഴ് വഴക്കമുണ്ട്. ഈ സമ്പ്രദായം ഉടച്ചുവാർത്താൽ മാത്രമെ ജന പിൻതുണ കൂടുതൽ നേടാനാവൂ.

പാർട്ടി നയങ്ങളും പരിപാടികളും ജനങ്ങളിലെത്തിക്കുന്നതിനും സർകാരിന്റെ വികസന നേട്ടങ്ങൾ ബോധ്യപ്പെടുത്തുന്നതിനും കണ്ണുരിൽ കില്ലാ നേതാക്കളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഗൃഹസന്ദർശനങ്ങൾ പൂർത്തിയായി കഴിഞ്ഞു.നവംബർ ഒന്നുമുതൽ പത്തുവരെയാണ് ഗൃഹസന്ദർശനം നടന്നത്. അടുത്ത ഘട്ടം കുടുംബ സംഗമങ്ങളാണ്.ഇതു പൂർത്തിയാകുന്നതോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്കും പാർട്ടിയും എൽ.ഡി.എഫും കടക്കും'

English summary
CPIM to select new faces for local body elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X