പെരിയ ഇരട്ട കൊലപാതകം: സിപിഎം ഉദുമ ഏരിയാ സെക്രട്ടറിയെ ചോദ്യം ചെയ്തു! ക്രൈം ബ്രാഞ്ച് പരാമര്‍ശം!!
കാസര്‍ഗോഡ്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎം ഉദുമ ഏരിയാ സെക്രട്ടറിയെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ഉദുമ ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ കെ മണികണ്ഠനെയാണ് പ്രത്യേക കൈംബ്രാഞ്ച് സംഘത്തലവന് ബി എം പ്രദീപിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദുമ ബ്രാഞ്ച് സെക്രട്ടറിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ നീക്കം.
തമിഴകത്ത് വന്‍ ട്വിസ്റ്റ്!! ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം ബിജെപിയിലേക്ക്? കേരളത്തില്‍ ഗവര്‍ണറാകും?

റിപ്പോര്‍ട്ടില്‍ പരാമര്‍ശം
കല്ല്യോട്ടെ ഇരട്ടക്കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ഉദുമ ഏരിയാ സെക്രട്ടറിയ്ക്കെതിരായ പരാമര്‍ശമുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം പ്രതികള്‍ക്ക് ഒത്തുചേരാനും ഒളിവില്‍ കഴിയാനും മണികണ്ഠന് സഹായം ചെയ്തു കൊടുത്തുവെന്നായിരുന്നു പരാമര്‍ശം. ഇതുസംബന്ധിച്ച് വ്യക്തത വരുത്താനും തുടര്‍നടപടികളിലേക്ക് പോകാനുമായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ സംഘം മണികണ്ഠനെ ചോദ്യം ചെയ്തത്. എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ മണികണ്ഠന് ചോദ്യം ചെയ്യലില്‍ നിഷേധിച്ചു.

മൊഴിയെടുത്തേക്കും!!
കൊലപാതകക്കേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും മൊഴിയെടുക്കാനും സാധ്യതയുണ്ട്. കേസില്‍ ആരോപണ വിധേയരായ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്, ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന് എന്നിവരില്‍നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്താന്‍ സാധ്യതയുï്. കേസില്‍ നിലവില്‍ എട്ട് പ്രതികള്‍ അറസ്റ്റിലായിട്ടുï്. ഒരു പ്രതി വിദേശത്തുള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയിലാണ് കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ വെട്ടിക്കൊല്ലുന്നത്. കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്നും അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നുമുള്ള കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളുടെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹരജിയില്‍ ഹൈക്കോടതി 26ന് വാദം കേള്‍ക്കും. ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയും ഉന്നത ബന്ധവുമുïെന്നും സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യങ്ങളെല്ലാം പുറത്ത് വരികയുള്ളൂവെന്നും ഹൈക്കോടതിയില്‍ നല്കിയ ഹരജിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു