Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമരാഷ്ട്രീയവിരുദ്ധ പ്രചരണം: കണ്ണൂരില്‍ കോണ്‍ഗ്രസിനെതിരെ തുറുപ്പുചീട്ടുമായി സിപിഎം

കണ്ണൂര്‍: കണ്ണൂരും വടകരയിലും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ് പ്രചരണായുധമാക്കിയതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാവാതെ സിപിഎം. ഇതോടെ കണ്ണൂരില്‍ കെ സുധാകരനും വടകരയില്‍ കെ മുരളീധരനും നടത്തുന്ന പ്രചരണത്തിനെതിരെ മറുതന്ത്രം മെനയാന്‍ പാര്‍ട്ടി ബുദ്ധികേന്ദ്രങ്ങള്‍ ശ്രമങ്ങളാരംഭിച്ചു.

സമീപകാലത്തു നടന്ന പെരിയ ഇരട്ടക്കൊല, ഷുഹൈബ്, ഷുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍ വധങ്ങളാണ് കോണ്‍ഗ്രസ് പ്രചരണരംഗത്തു ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസുകാരാല്‍ കൊല്ലപ്പെട്ട മൊയാരത്തു ശങ്കരന്‍ മുതല്‍ നാല്‍പാടി വാസുവിന്റെ വരെയുള്ള രക്ത സാക്ഷി കുടുംബങ്ങളെ പ്രചരണ പൊതുസമ്മേളനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുപ്പിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കുടുംബയോഗങ്ങളിലും പൊതുപരിപാടികളിലും ഇവരെ പങ്കെടുപ്പിക്കും.

cpim-1-09-149

കണ്ണൂര്‍ നഗരത്തിലെ സേവറി ഹോട്ടലിലുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ട നാണു, അടിയന്തിരാവസ്ഥയില്‍ പന്തക്കപാറദിനേശ്കമ്പിനിക്കു നേരെയുണ്ടായ ബോംബെറില്‍ കൊല്ലപ്പെട്ട കൊളങ്ങരേത്ത് രാഘവന്‍ എന്നിവരുടെ കുടുംബങ്ങളും സുധാകര സംഘം കാലടിച്ചു തകര്‍ത്തുവെന്നു ആരോപിച്ച കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം മുന്‍ നേതാവ് പുഷ്പരാജ്, സുധാകരന്റെ അടുത്ത അനുയായിയും പിന്നീട് തെറ്റിപിരിഞ്ഞയാളുമായ പ്രശാന്ത്ബാബു എന്നിവരും ഏപ്രില്‍ ആദ്യവാരം പ്രചരണത്തിന് രംഗത്തിറങ്ങും.

കോണ്‍ഗ്രസ് അക്രമരാഷ്ട്രീയം വിവരിക്കുന്ന ഡോക്യുമെന്ററിയും അടിയന്തിരാവസ്ഥക്കാലത്തെ കോണ്‍ഗ്രസ് അക്രമത്തെ വിവിരിക്കുന്ന തെരുവുനാടകങ്ങളും ഇരകളുടെ സാക്ഷ്യപത്രവും അരങ്ങേറും. വടകരയില്‍ മുരളീധരനെതിരെകരുണാകരന്റെ ഭരണകാലത്ത് കൊല്ലപ്പെട്ട രാജന്റെയും അഴീക്കോടന്‍ രാഘവന്റെയും ജീവിതകഥകളും പ്രചരണായുധമാക്കും, മലപുറത്ത് കൊല്ലപ്പെട്ട കോണ്‍ഷഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ, രാധ എന്നിവരുടെ വിഷയവും പ്രചരണായുധങ്ങളാകും.

പെരിയ ഇരട്ടക്കൊല മുതല്‍ ഷുഹൈബ് വധം വരെയുള്ള സി.പി,. എം അക്രമരാഷ്ട്രീയം പ്രചരണായുധമാക്കുന്ന കോണ്‍ഗ്രസിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാനാണ് സി.പി. എം തീരുമാനിച്ചിരിക്കുന്നത്. ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ മടങ്ങവെ പിന്‍കഴുത്തിനു വെടിയേറ്റ മന്ത്രി ഇ,പി ജയരാജന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് അക്രമരാഷ്ട്രീയത്തിനെതിരെ പ്രചണ്ഡമായ പ്രചരണം നടക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+