കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സി.പി. എം പ്രവര്‍ത്തകനെ മര്‍ദിച്ചുകൊന്ന കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

  • By Desk
Google Oneindia Malayalam News

തലശ്ശേരി: സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഇന്ത്യന്‍ കോഫി ഹൗസ് തലശ്ശേരി ബ്രാഞ്ചിലെ ജീവനക്കാരന്‍ വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസില്‍ പാറക്കണ്ടി പുരുഷോത്തമന്റെ മകന്‍ ഷിധിന്‍ (20) കൊല്ലപ്പെട്ട കേസിലാണ് വിധി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) ജഡ്ജ് പി.എന്‍ വിനോദാണ് വിധി പ്രഖ്യാപിച്ചത്.

2022ന് മുൻപായി രാജ്യത്തെ 15 വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും ചെല്ലൂ, പ്രധാനമന്ത്രിയുടെ ആഹ്വാനം2022ന് മുൻപായി രാജ്യത്തെ 15 വിനോദസഞ്ചാര കേന്ദ്രങ്ങളിലെങ്കിലും ചെല്ലൂ, പ്രധാനമന്ത്രിയുടെ ആഹ്വാനം

സി.പി.എം പ്രവര്‍ത്തകരായ കൊളശ്ശേരി പാറക്കെട്ട് സ്വദേശി കുന്നിലേരി വീട്ടില്‍ ബ്രിട്ടോയെന്ന കെ. വിപിന്‍ (28),കൊളശ്ശേരി കാവുഭാഗം രജീഷ് സ്മാരക മന്ദിരത്തിന് സമീപത്തെ ചെറിയാണ്ടി ഹൗസില്‍ കുഞ്ഞിക്കാടപ്പന്‍ എന്ന റിജില്‍രാജ് (27), കാവുംഭാഗം കളരിമുക്കിലെ കാര്‍ത്തികയില്‍ എം. ദീരജ് (27), കൊളശ്ശേരി അംഗനവാടിക്ക് സമീപത്തെ കൃഷ്ണ ഹൗസില്‍ ദില്‍നേഷ് (25), കാവുംഭാഗം നിഹാല്‍ മഹലില്‍ സി.കെ നിഹാല്‍ (25), കാവുംഭാഗം രജീഷ് സ്മാരക മന്ദിരത്തിന് സമീപം ചെറിയാണ്ടി വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ മൊയ്തുവെന്ന മിഥുന്‍ (30), എരഞ്ഞോളി പെരുന്താറ്റിലെ വിശാഖത്തില്‍ ഷിബിന്‍ (25), കാവുംഭാഗം ആയാടത്തില്‍ മീത്തല്‍ വീട്ടില്‍ രമേശന്റെ മകന്‍ ദേവി നിവാസില്‍ കെ. അമല്‍കുമാര്‍ (24), കാവുംഭാഗം കുന്നിലേരി മീത്തല്‍ വീട്ടില്‍ ശിവദാസന്റെ മകന്‍ വി.കെ സോജിത്ത് (24) എന്നിവരാണ് കേസിലെ പ്രതികള്‍.

murdercase-1

2013 ഒക്ടോബര്‍ നാലിന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വ്യക്തി വിരോധം കാരണം പ്രതികള്‍ ഷിബിനെ കൊലപ്പെടുത്തണമെന്ന ഉദ്യോശത്തോടെ സംഘടിച്ചെത്തി മര്‍ദിച്ചെന്നായിരുന്നു പരാതി. ഗുരുതരമായി പരിക്കേറ്റ ഷിബിന്‍ പിറ്റേന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. വി.ജെ മാത്യുവും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ ശ്രീധരന്‍, അഡ്വ. എന്‍.ആര്‍ ഷാനവാസ് എന്നിവരുമാണ് ഹാജരായത്.

English summary
CPM activist attack and murder case: court orders against accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X