സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മരണം ; നാലു പേരെ കൂടി പൊലിസ് അറസ്റ്റു ചെയ്തു
തലശേരി: പുന്നോലിലെ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പേരെ കൂടി പൊലിസ് അറസ്റ്റു ചെയ്തു. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരായ തലശേരി ടെമ്പിള്‍ഗേറ്റ് സ്വദേശി സോപാനം വീട്ടില്‍ കെ. അഭിമന്യു (22), പുന്നോല്‍ സ്വദേശികളായ ചാരിക്കണ്ടി വീട്ടില്‍ സി.കെ അശ്വന്ത് (23), ചാരിക്കണ്ടി വീട്ടില്‍ ദീപക് സദാനന്ദന്‍ (29), കിഴക്കഴില്‍ വീട്ടില്‍ സി.കെ അര്‍ജുന്‍ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മൂന്ന് പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

നേരത്ത ഹരിദാസന്‍ വധക്കേസില്‍ ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ കൊമ്മല്‍ വയലിലെ കെ. ലിജേഷ് (38), ആര്‍.എസ്.എസ് മുഖ്യശിക്ഷക് പുന്നോല്‍ ദേവീ കൃപയിലെ അമല്‍ മനോഹരന്‍ (27), ഖണ്ഡകാര്യവാഹക് പുന്നോല്‍ കെ.വി ഹൗസില്‍ കെ.വി വിമിന്‍ (29), ഗോപാലപേട്ട സുനേഷ് നിവാസില്‍ സുനേഷ് എന്ന മണി (26) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
എന്നാൽ, ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. നേരത്തെ മൂന്ന് തവണ പ്രതികള്‍ ഹരിദാസനെ വധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു പല കാരണങ്ങളാല്‍ നടക്കാതെ പോവുകയായിരുന്നു. പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാൽ, കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവന്റെ മേല്‍നോട്ടത്തില്‍അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചു വരുന്നത്.












Click it and Unblock the Notifications