Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് കൊലപാതകം: പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്

കണ്ണൂർ : മാഹിയിലെ സി പി എം പ്രവർത്തകനായ പുന്നോൽ ഹരിദാസ് വധക്കേസിൽ പ്രതി തങ്ങിയ വീടിന് നേരെ ബോംബേറ്. പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെ ആണ് ബോംബാക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ദിവസം പിടിയിലായ നിഖിൽ ദാസിനെ ഇവിടെ ഒളിവിൽ താമസിപ്പിച്ചിരുന്നു. ബോംബേറിൽ വീടിന് കേടുപാടുകൾ പറ്റിയതാണ് റിപ്പോർട്ട്.

പ്രതിയെ ഒളിവിൽ താമസിച്ചതിന്റെ പേരിൽ വീട്ടുടമസ്ഥ ആയ അധ്യാപിക രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ. അതേസമയം, ഹരിദാസ് വധക്കേസിൽ ആർ എസ് എസ് പ്രവർത്തകൻ ആയ നിഖിൽ ദാസ് ആണ് പ്രതിയെന്ന് സി പി എം ആദ്യ ഘട്ടം മുതൽ ആരോപിക്കുന്നു. ബോംബേറ് ഉണ്ടായ ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു.

kannur

അതേസമയം, ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോൽ ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിൽ എത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം വീടിന് മുന്നിലാണ് കൊലപാതകം നടന്നത്. ഇരുപതോളം തവണയാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെട്ടേറ്റത്.

ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഫെബ്രുവരി 21 - ന് നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇരുപതോളം വെട്ടേറ്റതിനെ തുടർന്നാണ് ഹരിദാസൻ കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഹരിദാസൻ മരണപ്പെട്ട മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് ആരോപിച്ച് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ബി ജെ പി വാർഡ് കൗൺസിലർ ലിജേഷ് ഉൾപ്പെടെ ഉള്ള വരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നത്.

ഇതിന് പുറമേ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ കണ്ണൂരിൽ പ്രതികൾക്ക് വേണ്ടി പരിശോധന ശക്തമാക്കിയിരുന്നു. ഈ പരിശോധനയ്ക്ക് പിന്നാലെ കൊലപാതകത്തിൽ ഗൂഢാലോചനയിൽ ഉൾപ്പെട്ട നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഹരിദാസനോട് ഉള്ള രാഷ്ട്രീയ വൈരാഗ്യം ആയിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം, കൊലയാളി സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിച്ച നിജിൽ ദാസിനെ ആദ്യം കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയാണഅ ചെയ്തത്. ഇതിന് പിന്നാലെ, ലിജേഷിന്‍റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നടന്നു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിൽ ഉളള നാലംഗ സംഘം ആണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സി പി എം കേന്ദ്രങ്ങൾ ആരോപിക്കുന്നു എങ്കിലും ഈ വാദം പൊലീസ് തള്ളിയിരുന്നു.

Recommended Video

cmsvideo
    'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+