Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ 3 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, പോലീസ് സുരക്ഷ ശക്തമാക്കി

മട്ടന്നൂര്‍: തെരഞ്ഞെടുപ്പു പ്രചരണകാലത്തുണ്ടായ രാഷ്ട്രീയ സംഘര്‍ഷം കണ്ണൂര്‍ ജില്ലയിലെ ക്രമസമാധാന രംഗത്തെ കലുഷിതമാക്കുന്നു. മട്ടന്നൂര്‍ പൊലിസ സ്റ്റേഷന്‍ പരിധിയിലെ പഴശി ഇടവേലിക്കലില്‍ മൂന്ന് സിപി എം പ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ വെട്ടേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമത്തിനു പിന്നിലെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂന്നുപേരെയും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശമുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം ആയുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

cpm-kannur

സംഭവദിവസം രാത്രി എട്ടോടെ മട്ടന്നൂര്‍ ടൗണില്‍ വെച്ച് വെട്ടേറ്റ റിജിനും ആക്രമി സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ട് പ്രശ്നം ഒഴിവാക്കിയതാണ്. അതിന് ശേഷമാണ് രാത്രി പത്തോടെ ഇടവേലിക്കലെത്തി ആക്രമി സംഘം ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. എന്നാല്‍ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് മട്ടന്നൂര്‍ പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

വ്യക്തിപരമായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം പഴശി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന അഞ്ച് ആര്‍. എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരെ മട്ടന്നൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. പഴശി മേഖലയില്‍ തുടര്‍ അക്രമമൊഴിവാക്കാന്‍ കനത്ത പൊലിസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്രസേന മട്ടന്നൂര്‍ ടൗണില്‍ റൂട്ടുമാര്‍ച്ചു നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മട്ടന്നൂര്‍ നഗരസഭയിലെ പഴശിയില്‍ അക്രമം പൊട്ടിപുറപ്പെട്ടത്. കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍, കണ്ണൂര്‍ ജില്ലാആക്ടിങ് സെക്രട്ടറി ടി.വിരാജേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+